CMDRF

റിലീസ് തീയതി പ്രഖ്യാപിച്ച് തമിഴ് ചിത്രം ‘വിടുതലൈ പാർട്ട് 2’

ഡിസംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തും

റിലീസ് തീയതി പ്രഖ്യാപിച്ച് തമിഴ് ചിത്രം ‘വിടുതലൈ പാർട്ട് 2’
റിലീസ് തീയതി പ്രഖ്യാപിച്ച് തമിഴ് ചിത്രം ‘വിടുതലൈ പാർട്ട് 2’

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ പാർട്ട് 2 എന്ന തമിഴ് ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 20 ന് ചിത്രം തിയറ്ററുകളിലെത്തും. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്. ആർ എസ് ഇൻഫോടെയ്ൻ‍മെൻറിൻറെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Viduthalai Part 2

Also read: ഭരതനാട്യം’ നാളെ തിയറ്ററുകളിലേക്ക് എത്തുന്നു

വിശദാംശങ്ങൾ ചുവടെ:

വിടുതലൈ പാർട്ട് 2 ന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ചിത്രത്തിൻറെ കേരള വിതരണാവകാശം വൈഗ എന്റർപ്രൈസസ് മെറിലാൻഡ് റിലീസസ് ആണ് കരസ്ഥമാക്കിയത്. മറ്റ് അണിയറ പ്രവർത്തകർ- ഛായാഗ്രഹണം ആർ വേൽരാജ്, കലാസംവിധാനം ജാക്കി, എഡിറ്റർ രാമർ, കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ, സ്റ്റണ്ട്സ് പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ, സൗണ്ട് ഡിസൈൻ ടി ഉദയകുമാർ, വി എഫ് എക്സ് ആർ ഹരിഹരസുദൻ, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ. 2023 മാർച്ചിലാണ് വിടുതലൈ പാർട്ട് 1 പ്രദർശനത്തിനെത്തിയത്. ഈ ചിത്രത്തിൽ മഞ്ജു വാര്യർ ഉണ്ടായിരുന്നില്ല.

Top