മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിക്കുന്ന കേരളത്തിനെതിരെ തമിഴ്‌നാട്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിക്കുന്ന കേരളത്തിനെതിരെ തമിഴ്‌നാട്
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിക്കുന്ന കേരളത്തിനെതിരെ തമിഴ്‌നാട്

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാറിനെതിരെ തമിഴനാട്ടിലെ അഞ്ച് ജില്ലകളിലെ കര്‍ഷകര്‍ ഈ മാസം 27ന് കുമളിയിലേക്ക് മാര്‍ച്ച് നടത്തും. പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ അഗ്രികള്‍ചര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന അതിര്‍ത്തിയിലെ മുല്ലപ്പെരിയാര്‍ ശില്‍പിയുടെ സ്മാരകത്തില്‍നിന്ന് കുമളിയിലേക്ക് മാര്‍ച്ച് നടത്തുകയെന്ന് കോഓഡിനേറ്റര്‍ സി.എ ച്ച് അന്‍വര്‍ ബാലസിങ്കം പറഞ്ഞു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ അനുമതി തേടി കേരള സര്‍ക്കാര്‍ ജനുവരിയില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. കേരളത്തിന്റെ നടപടി തമിഴ്നാട്ടിലെ കര്‍ഷകരില്‍ ആശങ്കക്കിടയാക്കിയെന്ന പേരിലാണ് പ്രതിഷേധം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് 128 വ ര്‍ഷമായതിനാല്‍ താഴെ താമസിക്കുന്ന മനുഷ്യരുടെയും ജീവികളുടെയും ജീവന് ഭീഷണിയുണ്ട്. നിലവിലെ അണക്കെട്ടിന്റെ താഴെ പുതിയത് നിര്‍മിച്ച് ജലം സംഭരിക്കാന്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. പുതിയ അണക്കെട്ടിന്റെ നിര്‍മാണ സമയത്തും പൂര്‍ത്തികരിച്ചതിന് ശേഷവും തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം തടസ്സമില്ലാതെ തുടരുമെന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയം നിവേദനം പരിശോധിച്ച് മേയ് 14ന് വിദഗ്ധ വിലയിരുത്തല്‍ സമിതിക്ക് അയച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി 28ന് ഇതുസംബന്ധിച്ച് യോഗം ചേരുന്നുണ്ട്.

Top