‘രാഹുലിന്റെ വ്യക്തിപ്രഭാവവും വര്‍ധിച്ച ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്’: എം കെ സ്റ്റാലിൻ

നമ്മുടെ ജനാധിപത്യത്തില്‍ ഭീഷണിക്കും അക്രമത്തിനും സ്ഥാനമില്ലെന്ന് സ്റ്റാലിൻ

‘രാഹുലിന്റെ വ്യക്തിപ്രഭാവവും വര്‍ധിച്ച ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്’: എം കെ സ്റ്റാലിൻ
‘രാഹുലിന്റെ വ്യക്തിപ്രഭാവവും വര്‍ധിച്ച ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്’: എം കെ സ്റ്റാലിൻ

ചെന്നൈ: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബി.ജെ.പി, ഷിന്ദേ വിഭാഗം ശിവസേന നേതാക്കള്‍ മുഴക്കിയ ഭീഷണികള്‍ തന്നെ ഞെട്ടിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. രാഹുലിന്റെ വ്യക്തിപ്രഭാവവും വളരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും അതാണ് ഇത്തരത്തിലേക്കുള്ള ഭീഷണികളിലേക്ക് അവരെ നയിക്കുന്നതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ALSO READ: സാമൂഹിക ക്ഷേമം ലക്ഷ്യമിട്ട് കോൺഗ്രസ്സ് പ്രകടന പത്രിക

ഇന്ദിരാ ഗാന്ധിയുടെ അതേ വിധിയാണ് രാഹുല്‍ ഗാന്ധിക്കും വരുക എന്നതും, ബി.ജെ.പി. നേതാവിന്റെ ഭീഷണിയും അദ്ദേഹത്തിന്റെ നാവ് മുറിക്കുന്നവര്‍ക്ക് ഷിന്ദേ സേനാ എം.എല്‍.എ. പാരിതോഷികം പ്രഖ്യാപിച്ചതും എന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ സഹോദരനായ രാഹുലിന്റെ വ്യക്തിപ്രഭാവവും വര്‍ധിച്ചുവരുന്ന ജനപിന്തുണയും പലരേയും അസ്വസ്ഥരാക്കിയിട്ടുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവിന് സംരക്ഷണം ഉറപ്പാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അതിവേഗം സ്വീകരിക്കുകയും നമ്മുടെ ജനാധിപത്യത്തില്‍ ഭീഷണിക്കും അക്രമത്തിനും സ്ഥാനമില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Top