തമിഴ്നാട്ടിൽ ഗുണ്ടാനേതാവ് സീസിങ് രാജയെ വെടിവെച്ച് കൊന്നു

തമിഴ്നാട്ടിൽ ഗുണ്ടാനേതാവ് സീസിങ് രാജയെ വെടിവെച്ച് കൊന്നു
തമിഴ്നാട്ടിൽ ഗുണ്ടാനേതാവ് സീസിങ് രാജയെ വെടിവെച്ച് കൊന്നു

ചെന്നൈ: ചെന്നൈ നീലാങ്കരയിൽ ഗുണ്ടാനേതാവ് സീസിങ് രാജയെ പൊലീസ് വെടിവെച്ച് കൊന്നു. അഞ്ച് കൊലപാതകം അടക്കം 33 ക്രിമിനൽ കേസുകളിൽ പ്രതിയാണ് സീസിങ് രാജ. ആന്ധ്രാപ്രദേശിൽ ഒളിവിലായിരുന്ന രാജയെ കണ്ടെത്താൻ തമിഴ്നാട് പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ഇതിനായി പോസ്റ്റർ പതിച്ചിരുന്നു. ഇന്നലെ രാജയെ കഡപ്പയിൽ നിന്ന് അറസ്റ്റ് ചെയ്തെന്ന വിവരം ഭാര്യ പുറത്തുവിട്ടിരുന്നു.

ചെന്നൈയിലേക്ക് കൊണ്ടുവരും വഴി നീലാങ്കരയിൽവച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെന്നും പ്രാണരക്ഷാർഥം വെടിവെക്കേണ്ടി വന്നുവെന്നുമാണ് ഔദ്യോഗിക വിശദീകരണം.

എ. അരുൺ ചെന്നൈ കമീഷണർ പദവിയിൽ എത്തിയതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണ് സീസിങ് രാജയുടേത്. ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ കെ. ആംസ്രോങ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എ. അരുൺ പുതിയ കമീഷണറായി എത്തുന്നത്.

Top