CMDRF

മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക്‌ അത്‌ ആവശ്യമില്ല:വിവാദ പരാമർശവുമായി തമിഴ്‌നാട് ഗവർണർ

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നടന്ന പൊതുപരിപാടിയിൽ വെച്ചായിരുന്നു പരാമർശം

മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക്‌ അത്‌ ആവശ്യമില്ല:വിവാദ പരാമർശവുമായി തമിഴ്‌നാട് ഗവർണർ
മതേതരത്വം യൂറോപ്യൻ ആശയം, ഇന്ത്യയ്ക്ക്‌ അത്‌ ആവശ്യമില്ല:വിവാദ പരാമർശവുമായി തമിഴ്‌നാട് ഗവർണർ

ചെന്നൈ: മതേതരത്വത്തിൻ്റെ ഉത്ഭവത്തെയും അർത്ഥത്തെയും കുറിച്ച് തമിഴ്നാട് ഗവർണർ ആർഎൻ രവി നടത്തിയ പരാമർശം വിവാദമാകുന്നു. മതേതരത്വം ഇന്ത്യൻ ആശയമല്ല യൂറോപ്യൻ ആശയമാണെന്നും അത് ഇന്ത്യയിൽ ആവശ്യമില്ലെന്നുമായിരുന്നു ഗവർണറുടെ വിവാദ പരാമർശം. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയിൽ നിന്നു വന്ന നിരുത്തരവാദപരമായ പരാമർശമെന്നാണ് കോൺഗ്രസും മറ്റ് പാർട്ടികളും ഇതിനോട് പ്രതികരിച്ചത്.

തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നടന്ന പൊതുപരിപാടിയിൽ വെച്ചായിരുന്നു പരാമർശം.”ഈ രാജ്യത്തെ ആളുകൾ നിരവധി തവണ വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതിലൊന്നാണ് അവർ മതേതരത്വത്തിന് തെറ്റായ വ്യാഖ്യാനം നൽകാൻ ശ്രമിച്ചത്. മതേതരത്വം എന്താണ് അർത്ഥമാക്കുന്നത്? ഇന്ത്യ എങ്ങനെ ധർമ്മത്തിൽ നിന്ന് അകന്നുപോകും? മതേതരത്വം ഒരു യൂറോപ്യൻ സങ്കൽപ്പമാണ്, അത് അവിടെ മാത്രം നിൽക്കട്ടെ. ഇന്ത്യയിൽ മതേതരത്വത്തിൻ്റെ ആവശ്യമില്ല”- ഗവർണർ പറഞ്ഞു.

Top