നിർദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ 23കാരൻ തിരയിൽപ്പെട്ട് മരിച്ചു

നിർദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ 23കാരൻ തിരയിൽപ്പെട്ട് മരിച്ചു
നിർദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ 23കാരൻ തിരയിൽപ്പെട്ട് മരിച്ചു

വർക്കല; തിരുവമ്പാടി ബീച്ചിൽ ലൈഫ് ഗാർഡുകളുടെ നിർദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപെട്ട് മരിച്ചു.വിനോദ സഞ്ചാരികളായ 5 സ്ത്രീകളും 7 പുരുഷൻമാരും അടങ്ങുന്ന സംഘമാണ് കടലിൽ ഇറങ്ങിയത്.

ലൈഫ് ഗാർഡ് വി.സന്തോഷ്‌ ആവശ്യപ്പെട്ടപ്പോൾ സംഘം കരയ്ക്കു കയറിയെങ്കിലും ദേഹത്തു പുരണ്ട മണൽ കഴുകാനായി വീണ്ടും കടലിലേക്ക് ഇറങ്ങുമ്പോൾ ആണ് രഘു അപകടത്തിൽപെട്ടത്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. മധുര ബൈപാസ് റോഡ് ദുരൈ സ്വാമി നഗർ ഭഗവതി സ്ട്രീറ്റ് ഡോർ നമ്പർ 4/15ൽ രവി ചന്ദ്രന്റെ മകൻ രഘു (23) ആണ് മരിച്ചത്. ശക്തമായ തിരയിൽ രഘു തീരത്തെ പാറക്കല്ലിൽ ചെന്നിടിക്കുകയായിരുന്നു.

രഘുവിനെ ഗുരുതരാവസ്ഥയിൽ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച ലൈഫ് ഗാർഡ് സന്തോഷിനും പരുക്കേറ്റു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Top