CMDRF

നടി പാർവതി നായർക്കെതിരെ കേസ്

വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിലാണ് കേസ്

നടി പാർവതി നായർക്കെതിരെ കേസ്
നടി പാർവതി നായർക്കെതിരെ കേസ്

ചെന്നൈ∙ വീട്ടുജോലിക്കാരനെ തല്ലിയെന്ന പരാതിയിൽ നടി പാർവതി നായർക്കെതിരെ തമിഴ്നാട് പൊലീസ് കേസെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും നഷ്ടമായെന്ന് കാട്ടി 2022ൽ പാർവതി നായർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടിൽ ജോലിക്കുനിന്ന സുഭാഷ് ചന്ദ്രബോസിനെ സംശയമുണ്ടെന്നാണ് പരാതിയില്‍ ആരോപിച്ചത്.

പിന്നാലെ, നടിയും സഹായികളും മർദിച്ചെന്ന് പറഞ്ഞ് സുഭാഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ നടപടിയില്ലാത്തതിനെ തുടർന്ന് കോടതിയിൽ ഹർജി നൽകുകയും കോടതി നിർദേശ പ്രാകാരം പാർവതിക്കും ഏഴുപേർക്കുമെതിരെ കേസെടുക്കുകയുമായിരുന്നു.

ALSO READ: മോഷണ ശേഷം മുങ്ങിയ യുവാവ് പിടിയില്‍

തന്റെ വീട്ടിൽനിന്ന് 9 ലക്ഷം രൂപയും ഐഫോണും ലാപ്ടോപ്പും കാണാതായെന്നും ജോലിക്കാരനായ സുഭാഷിനെ സംശയമുണ്ടെന്നുമായിരുന്നു നടിയുടെ പരാതി.പോലീസ് ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സുഭാഷും പരാതി നൽകിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച നടി, നഷ്ടമായ പണം വീണ്ടെടുക്കാനാണ് പരാതി നൽകിയതെന്നു മാധ്യമങ്ങളോട് പറഞ്ഞു. മോഷണം നടന്നതിനുശേഷം സുഭാഷിനോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും നടി പറയുന്നു.

Top