CMDRF

‘തങ്കലാന്‍’ നാളെ തീയേറ്ററുകളിലേക്ക്

‘തങ്കലാന്‍’ നാളെ തീയേറ്ററുകളിലേക്ക്
‘തങ്കലാന്‍’ നാളെ തീയേറ്ററുകളിലേക്ക്

സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാന്‍’. തെന്നിന്ത്യന്‍ താരം ചിയാന്‍ വിക്രം നായകാനായെത്തുന്ന ചിത്രം നാളെ ആഗോള റിലീസിന് ഒരുങ്ങുകയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ തന്നെ ആരാധകര്‍ക്കിടയില്‍ വലിയ തരത്തിലുള്ള കോളിളക്കം സൃഷ്ടിച്ചിരുന്നു. ചിത്രത്തില്‍ ആദിവാസി നേതാവായണ് വിക്രം എത്തുക. പാര്‍വതിയും മാളവിക മോഹനനുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, ഹരികൃഷ്ണന്‍ അന്‍ബുദുരൈ എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് തങ്കലാന്‍. കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലാണ് കഥ നടക്കുന്നത് ,തന്റെ ഭൂമിയില്‍ നിന്ന് സ്വര്‍ണ്ണ ഖനനത്തിനായി എത്തുന്നവരില്‍ നിന്ന് സംരക്ഷിക്കാന്‍ പോരാടുന്ന ഒരു ആദിവാസി നേതാവിന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ട്രെയിലര്‍ ശക്തമായ ദൃശ്യങ്ങളും തീവ്രമായ കഥാതന്തുവും കൊണ്ട് പ്രേക്ഷകരെ കീഴടക്കി കഴിഞ്ഞു. എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണവും സെല്‍വ ആര്‍.കെ.യുടെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Top