വണ്ടൂർ: ഇടിമിന്നലേറ്റ് ടാപ്പിങ് തൊഴിലാളി മരിച്ചു. പോരൂർ അയനിക്കോട് സ്വദേശി മാഞ്ചേരികുരിക്കൾ ഷാഹിദ് (45) ആണ് മരിച്ചത്.
പാണ്ടിക്കാട് വള്ളുവങ്ങാട് തറിപ്പടിയിലെ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെയാണ് മിന്നലേറ്റത്. പാണ്ടിക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.