നൂതന സവിശേഷതകളും അത്യാധുനിക രൂപകൽപ്പനയും ഉപയോഗിച്ച് എസ്‌യുവി വിപണിയെ പിടിച്ചടക്കാനുള്ള ലക്ഷ്യത്തിനാണ് ഓഗസ്റ്റ് 7 -ന് കർവ്വിന്റെ അരങ്ങേറ്റത്തോടെ ടാറ്റ തയ്യാറെടുക്കുന്നത്. ഇന്ത്യൻ വിപണി വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു മോഡലാണ് കർവ്വ്. വൈവിധ്യമാർന്ന എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷനുകൾക്ക് ഒപ്പം ടാറ്റ മോട്ടോർസ് കർവ്വിനെ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
ആറ് വ്യത്യസ്ത എഞ്ചിൻ-ഗിയർബോക്‌സ് കോമ്പിനേഷനുകളാണ് ഇതിനുള്ളത്. രണ്ട് ഡീസൽ ഓപ്ഷനുകൾ, രണ്ട് പെട്രോൾ ഓപ്ഷനുകൾ,രണ്ട് ഇലക്ട്രിക് (ഇവി) വേരിയൻ്റുകൾ എന്നിവ ഉൾപ്പെടുന്ന ഇവ എല്ലാത്തരം ആളുകൾക്കും തങ്ങളുടെ ആവശ്യകതയ്ക്ക് ഒത്തവണ്ണം പ്രയോജനപ്പെടും. ടാറ്റ നെക്‌സോണിൽ നമ്മൾ ഇപ്പോൾ കാണുന്ന അതേ 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ തന്നെയാവും കർവ്വിലും ടാറ്റ വാഗ്ദാനം ചെയ്യുന്നത്. ഈ എഞ്ചിൻ ആറ് -സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി കണക്ട് ചെയ്യും. ഈ മോട്ടോർ പരമാവധി 115 PS കരുത്തും 260 Nm ടോർക്കും സൃഷ്ടിക്കും. ടാറ്റ മോട്ടോർസ് ഏഴ്-സ്പീഡ് ഡ്യുവൽ- ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (DCT) 1.5 ലിറ്റർ ഡീസൽ എഞ്ചിനാണു വാഗ്ദാനം ചെയ്യുന്നത്.
ടാറ്റ കർവ്വ് കൂപ്പെ ടൈപ്പ് എസ്‌യുവിയുടെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്, ഡയറക്ട് ഇഞ്ചക്ഷനോടു കൂടിയ പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷൻ ആയിരിക്കും. മാനുവൽ ഓപ്ഷന് പുറമേ, പുതിയ 1.2 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിന് ഏഴ് -സ്പീഡ് DCT ഗിയർബോക്‌സ് സജ്ജീകരണം ലഭിക്കും. തിരക്കേറിയ നഗരപ്രദേശങ്ങളിൽ വാഹനമോടിക്കുന്ന ഡ്രൈവർമാരെ ആകർഷിക്കുന്നതിനാണ് ഈ എഞ്ചിൻ. DCT മൈലേജ് വർധിപ്പിക്കുമെന്നും സുഗമവും കൂടുതൽ പരിഷ്കൃതവുമായ ഡ്രൈവിംഗ് എക്സ്പീരിയൻസ് നൽകും എന്നും ടാറ്റ പ്രതീക്ഷിക്കുന്നു. കർവ്വ് ഇവി പവർട്രെയിനുകളെ സംബന്ധിച്ചിടത്തോളം, ആദ്യത്തേത് സ്റ്റാൻഡേർഡ് റേഞ്ച് ഇവി ആയിരിക്കും.
എന്നാൽ നിലവിൽ സ്റ്റാൻഡേർഡ് റേഞ്ച് കർവ്വിൻ്റെ ബാറ്ററി പാക്കുകളും കണക്കാക്കിയ ഡ്രൈവിംഗ് റേഞ്ചും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ദീർഘദൂര യാത്രകൾ ആഗ്രഹിക്കുന്ന ആളുകൾക്കായി, ടാറ്റ മോട്ടോർസ് കർവ്വ് ഇവിയുടെ എക്സ്റ്റെന്റഡ് എഡിഷൻ വാഗ്ദാനം ചെയ്യുന്നു. സിംഗിൾ ചാർജിൽ 500 കിലോമീറ്ററിലധികം റേഞ്ച് ഈ വേരിയൻ്റ് നൽകും എന്ന് പ്രതീക്ഷിക്കുന്നു. 55.5 kWh ബാറ്ററി പായ്ക്ക് ഇതിന് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
കൂടാതെ, സ്റ്റാൻഡേർഡ്-റേഞ്ച് മോഡൽ പോലെ, എക്സ്റ്റെന്റഡ്-റേഞ്ച് ഇവിയിലും ഒരു സിംഗിൾ-സ്പീഡ് ഓട്ടോമാറ്റിക് ഡ്രൈവാതും ഫീച്ചർ ചെയ്യുക. ഈ എൻജിൻ 125 PS മാക്സ് പവറും 225 Nm ടോർക്കും സൃഷ്ടിക്കും. ഈ പുതുതായി വികസിപ്പിച്ച TGDI എഞ്ചിനിനൊപ്പം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ട്രാൻസ്മിഷൻ ഓപ്ഷൻ എന്നത് ആറ് -സ്പീഡ് മാനുവൽ ഗിയർബോക്സായിരിക്കും. ഹൈവേകളിൽ കൂടുതലായി വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് ഇത് ഏറ്റവും അനുയോജ്യമാണ്.