ടാറ്റയുടെ 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടര്‍ പ്ലാന്റ് കേരളത്തിലും

മലപ്പുറത്തെ ഒഴൂരിലായിരിക്കും പ്ലാന്റ്

ടാറ്റയുടെ 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടര്‍ പ്ലാന്റ് കേരളത്തിലും
ടാറ്റയുടെ 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടര്‍ പ്ലാന്റ് കേരളത്തിലും

ടാറ്റാ ഗ്രൂപ്പിന് കീഴിലെ ടാറ്റാ ഇലക്ട്രോണിക്സ് മൊത്തം 91,000 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന സെമികണ്ടക്ടർ പ്ലാന്റുകളിലൊന്ന് സ്ഥാപിക്കുക കേരളത്തിലായിരിക്കും. ഗുജറാത്തിലെ ധോലേറയിലാണ് പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പ്ലാന്റ് നിർമിക്കുക. അനുബന്ധ പ്ലാന്റുകൾക്കാണ് കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ സാക്ഷിയാകുക. അസമിലും കേരളത്തിൽ മലപ്പുറത്തെ ഒഴൂരിലുമാണ് പ്ലാന്റുകൾ ആലോചിക്കുന്നതെന്ന് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.

ALSO READ: പൊന്ന് തൊട്ടാല്‍ പൊള്ളും: റെക്കോര്‍ഡിട്ട് സ്വര്‍ണവില

അസം, കേരളം എന്നിവയ്ക്ക് പുറമേ മറ്റ് ചില സംസ്ഥാനങ്ങളും പദ്ധതിയിലുണ്ട്. തായ്‍വാൻ സെമികണ്ടക്ടർ നിർമാണക്കമ്പനിയായ പവർചിപ്പ് മാനുഫാക്ചറിങ് സെമികണ്ടക്ടർ കമ്പനിയുമായി ചേർന്നാണ് ഇന്ത്യയിലെ ആദ്യ സെമികണ്ടക്ടർ പ്ലാന്റിന് ടാറ്റ ഗുജറാത്തിൽ തുടക്കമിടുന്നത്. നേരിട്ടും പരോക്ഷമായും 20,000 വിദഗ്ധ തൊഴിലാളികൾക്ക് ഇവിടെ ജോലി ലഭിക്കും. 5 വ്യത്യസ്ത ടെക്നോളജിയിൽ അധിഷ്ഠിതമായിരിക്കും ധോലേറയിലെ മെഗാ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി എന്ന് എൻ. ചന്ദ്രശേഖരൻ പറഞ്ഞു.ഇന്ത്യയിലെ ആദ്യ നിർമിത ബുദ്ധി (എഐ) അധിഷ്ഠിത നൂതന ഗ്രീൻഫീൽഡ് ഫാബുമായിരിക്കും ഇത്.

Top