ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന നിരയിലേക്ക് ഏറ്റവും ഒടുവിലെത്തിയ വാഹനമാണ് കര്‍വ് ഇ.വി. കൂപ്പെ ബോഡിലൈനിനൊപ്പം വാഹനം നിറയുന്ന ഫീച്ചറുകളുമായി എത്തിയ ഈ വാഹനത്തെ ഇരുകൈയും നീട്ടിയാണ് ഇന്ത്യയിലെ വാഹനപ്രേമികള്‍ സ്വീകരിച്ചത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.6 സെക്കൻഡ് മാത്രമാണ് ഈ വാഹനം എടുക്കുന്നത്. കാഴ്ചയിൽ എസ്‌യുവിവിടേതായ എല്ലാ രൂപഭാവങ്ങളും ഈ വാഹനത്തിന് ടാറ്റാ നൽകി.
നെക്സോണിന് സമാനമായ കണക്ടഡ് എൽഇഡി ലൈറ്റുകൾ മുൻഭാഗത്തായി ഒരുക്കി. എൽഇഡി പ്രൊജക്ടർ ടൈപ്പ് ഹെഡ് ലാംപാണ്. ഇന്ധനക്ഷമത കൂട്ടുന്നതിനും വേഗത കൈവരിക്കുന്നതിനും വേണ്ടി മുൻഭാഗത്ത് സ്ഥലം ഒരുക്കി. സാറ്റിൻ, സിൽവർ ഫിനിഷിലുള്ള ബംപെർ. വശത്തു നിന്നുള്ള കാഴ്ച്ചയിൽ ആണ് പുതുമ മനസിലാകുന്നത്. 4310 mm നീളവും, 1810mm വീതിയുമാണ്. വീൽബേസ് 2560mm. 190 mm ഗ്രൗണ്ട് ക്ലിയറെൻസ് ആണ്. 18 ഇഞ്ച് ലോ റോളിങ് റെസിസ്റ്റ് ടയറുകളാണ്. പിയാനൊ ഫിനിഷിലുള്ള വീൽ ആർച്ചും, സൈഡ് ക്‌ളാഡിങ്ങ് ഭംഗി നൽകുന്നു. ആഡംബര വാഹനങ്ങൾക്ക് സമ്മാനമായി ഓട്ടോ ടെയിൽ ഗേറ്റ് ആണ്. 500 ലിറ്റർ ബൂട്ട് സ്പേസ് നൽകി.
രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ടാറ്റ കര്‍വ് ഇ.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. ഇതില്‍ താഴ്ന്ന മോഡലായ 45 കിലോവാട്ട് ബാറ്ററി പാക്ക് മോഡലിന് ബുക്കുചെയ്ത് എട്ട് ആഴ്ച വരെ കാത്തിരിക്കണമെന്നാണ് സൂചന. അതേസമയം, ഉയര്‍ന്ന മോഡലായ 55 കിലോവാട്ട് ബാറ്ററി പാക്ക് മോഡല്‍ ആറ് ആഴ്ചയുടെ കാത്തിരിപ്പും ആവശ്യമാണെന്നാണ് വിലയിരുത്തലുകള്‍. പ്യുവര്‍ ഗ്രേ, വെര്‍ച്വല്‍ സണ്‍റൈസ് എന്നീ രണ്ട് നിറങ്ങളിലുള്ള കര്‍വ് ഇ.വിക്കാണ് ഏറ്റവുമധികം ബുക്കിങ്ങ് ലഭിച്ചിരിക്കുന്നത്.
215 ന്യൂട്ടൻ മീറ്ററിൽ ഉള്ള ഇലക്ട്രിക് മോട്ടോർ ആണ്. 167 പിഎസ് പവർ വാഹനം നൽകുന്നു. മൾട്ടി ഡ്രൈവ് മൂഡ് സംവിധാനം ഡ്രൈവിംഗ് ഏറെ സഹായകരമാണ് ഇക്കോ സിറ്റി സ്പോട്ട് എന്നീ മോഡുകളിൽ വാഹനം ഉപയോഗിക്കാം. അടാസ് ലെവൽ 2 ടെക്നോളജി ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 17,49,000 രൂപ മുതല് 19,25,000 വരെയാണ് ഈ വാഹനത്തിന്റെ എക്സ് ഷോറും വില.