CMDRF

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഷോറൂം കേരളത്തിൽ ആരംഭിച്ച് ടാറ്റ

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി ഒന്നല്ല, രണ്ട് ഷോറൂമുകളാണ് കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സ് കൊച്ചിയില്‍ ആരംഭിച്ചത്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഷോറൂം കേരളത്തിൽ ആരംഭിച്ച് ടാറ്റ
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള ഷോറൂം കേരളത്തിൽ ആരംഭിച്ച് ടാറ്റ

ലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി മാത്രമായുള്ള രാജ്യത്തെ രണ്ടാമത്തെ ഷോറൂം കേരളത്തില്‍ ആരംഭിച്ച് ടാറ്റ. ആദ്യ ഷോറൂം ഗുരുഗ്രാമിലായിരുന്നു ആരംഭിച്ചതെങ്കില്‍ രണ്ടാമതായി തിരഞ്ഞെടുത്തത് കൊച്ചിയാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി ഒന്നല്ല, രണ്ട് ഷോറൂമുകളാണ് കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സ് കൊച്ചിയില്‍ ആരംഭിച്ചത്.

ലെക്‌സോണ്‍ ടാറ്റയുടെയും ഗോകുലം മോട്ടോഴ്‌സിന്റേയും ഉടമസ്ഥതയിലാണ് ടാറ്റ മോട്ടോഴ്‌സ് കൊച്ചിയില്‍ രണ്ട് ഇ.വി. ഒണ്‍ലി ഷോറൂമുകള്‍ ആരംഭിച്ചത്. പരമ്പരാഗത വാഹനവില്‍പ്പനയില്‍ നിന്ന് വ്യത്യസ്തമായ പര്‍ച്ചേസ്, ഓണ്‍ര്‍ഷിപ്പ് അനുഭവങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി ഷോറൂമുകള്‍ ഒരുക്കുന്നതെന്നായിരുന്നു ടാറ്റ മോട്ടോഴ്‌സ് അഭിപ്രായപ്പെട്ടത്.

Also Read: പഴയ വാഹനങ്ങളുടെ വില്‍പ്പനകേന്ദ്രങ്ങള്‍ രണ്ടായിരം: രജിസ്റ്റര്‍ ചെയ്തത് മൂന്നെണ്ണം

സീറോ കോസ്റ്റ് സീറോ പൊലൂഷന്‍ എന്ന ആശയം ഏറ്റവും മികച്ച രീതിയിലാണ് കേരളത്തില്‍ നടപ്പാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ, കേരളത്തില്‍ 10 ഇ.വി. ഷോറൂമുകള്‍ തുറക്കാനാണ് ടാറ്റാ മോട്ടോഴ്സ് ലക്ഷ്യമിടുന്നത്. ഇ.വി.കള്‍ക്ക് മാത്രമായി അഞ്ച് എക്‌സ്‌ക്ലൂസീവ് സര്‍വീസ് സെന്ററുകളും തുറക്കും. 2030-ഓടെ ദേശീയ തലത്തില്‍ കമ്പനിയുടെ മൊത്തം വില്പനയില്‍ 30 ശതമാനവും വൈദ്യുത വാഹനങ്ങളാകുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ഇ.വി. ഷോറൂമാണ് ലക്‌സോണ്‍ മോട്ടോഴ്‌സിന്റെ ഇ.വി. ഒണ്‍ലി ഷോറൂം. വാഹന ഡീലര്‍ഷിപ്പ് രംഗത്തെ മുന്‍നിരക്കാരായ നിപ്പോണ്‍ ഗ്രൂപ്പിനു കീഴിലുള്ള ലക്സോണ്‍ മോട്ടോഴ്സാണ് 25,000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ടാറ്റാ ഇ.വി. ഷോറൂം ഒരുക്കിയിരിക്കുന്നത്. ടാറ്റാ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ ശൈലേഷ് ചന്ദ്രയാണ് ഷോറൂം ഉദ്ഘാനം ചെയ്തത്. നിപ്പോണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.എം. ബാബു മൂപ്പന്‍, വൈസ് ചെയര്‍പേഴ്സണ്‍ സെബാ ബാബു മൂപ്പന്‍, ലക്സോണ്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ ആതിഫ് മൂപ്പന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.

Top