കുതിച്ചുയര്‍ന്ന് ടാറ്റ പഞ്ച്

കുതിച്ചുയര്‍ന്ന് ടാറ്റ പഞ്ച്
കുതിച്ചുയര്‍ന്ന് ടാറ്റ പഞ്ച്

ടാറ്റ പഞ്ച് എന്ന വാഹനം കാഴ്ചയില്‍ കുഞ്ഞന്‍ ആണെങ്കിലും ഈ വാഹനത്തിന്റെ ജനപ്രീതി വളരെ വലുതാണ്. രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള വാഹനങ്ങളുടെ പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ കഴിഞ്ഞ ചില വര്‍ഷമായി പഞ്ച് എന്ന പേരുണ്ട്. ജനപ്രീതി സ്വന്തമാക്കിയുള്ള പഞ്ചിന്റെ കുതിപ്പില്‍ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. വില്‍പ്പനയില്‍ നാല് ലക്ഷം യൂണിറ്റ് കടന്നതാണ് ടാറ്റയിലേക്ക് പഞ്ച് കൊണ്ടുവന്ന പുതിയ നേട്ടം.

2021 ഒക്ടോബര്‍ മാസത്തിലാണ് ടാറ്റ മോട്ടോഴ്സ് പഞ്ച് എന്ന മിനി എസ്.യു.വി. വിപണിയില്‍ എത്തിക്കുന്നത്. ആദ്യ പത്ത് മാസത്തിനുള്ളില്‍ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന നല്‍കിയാണ് വിപണി ഈ വാഹനത്തെ സ്വീകരിച്ചത്. 2023 മെയ് മാസത്തോടെയാണ് രണ്ട് ലക്ഷത്തിലെത്തിയത്. അതേമാസം തന്നെ ഡിസംബര്‍ മാസത്തോടെ മൂന്ന് ലക്ഷത്തിലേക്കും എത്തുകയായിരുന്നു. ഏഴ് മാസത്തിലായിരുന്നു മൂന്ന് ലക്ഷത്തിലേക്ക് എത്തിയ ഒരുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയായതെന്നത് ശ്രദ്ധേയമാണ്.

വാഹന നിര്‍മാണത്തിലും വില്‍പ്പനയിലും പ്രധാന ഹബ്ബായി മാറി ഇന്ത്യ. പുതിയ മോഡലുകളുടെ വരവും സാങ്കേതിക വിദ്യയിലെ മാറ്റങ്ങളുമാണ് ഇന്ത്യന്‍ വാഹന വിപണിക്ക് കരുത്തേകുന്നത്. രാജ്യത്ത് സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ (എസ്.യു.വി), യൂട്ടിലിറ്റി വാഹനങ്ങള്‍ (യു.വി) എന്നിവയുടെ വില്‍പ്പനയില്‍ കുതിപ്പ് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ നാലു ലക്ഷം യൂനിറ്റ് വില്‍പന നേടി ടാറ്റയുടെ മൈക്രോ എസ്.യു.വിയായ പഞ്ചാണ് മുന്നില്‍. റെക്കോഡ് സമയത്തിനുള്ളില്‍ ലക്ഷങ്ങളുടെ വില്‍പന നേടിയിരുന്നു ഈ കുഞ്ഞന്‍ കാര്‍. 2021 ഒക്ടോബറിലാണ് ടാറ്റയുടെ സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ പഞ്ച് അവതരിപ്പിച്ചത്. പെട്രോള്‍, സി.എന്‍.ജി, ഇവി വേരിയന്റുകളില്‍ പഞ്ച് ലഭ്യമാണ്. 2023ലാണ് ട്വിന്‍ സിലിണ്ടര്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന പഞ്ച് സി.എന്‍.ജി അവതരിപ്പിച്ചത്. 2024 ജനുവരിയില്‍ പഞ്ച് ഇ.വിയും ടാറ്റാ മോട്ടോഴ്‌സ് പുറത്തിറക്കി. വില്‍പനയുടെ 53 ശതമാനവും പെട്രോള്‍ വേരിയന്റിന്റേതാണ്. 33 ശതമാനം സി.എന്‍.ജിയുടേതും. 14 ശതമാനമാണ് ഇ.വി വേരിയന്റിന്റെ വില്‍പന. ഗ്ലോബല്‍ എന്‍.സി.എ.പി ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടി സുരക്ഷിത വാഹനമെന്ന നേട്ടവും പഞ്ച് സ്വന്തമാക്കിയിരുന്നു.

Top