CMDRF

ബി.എസ്.എൻ.എല്ലുമായി കൈകോർക്കാനൊരുങ്ങി ടാറ്റ; ഇനി കളി മാറും

ബി.എസ്.എൻ.എല്ലുമായി കൈകോർക്കാനൊരുങ്ങി ടാറ്റ; ഇനി കളി മാറും
ബി.എസ്.എൻ.എല്ലുമായി കൈകോർക്കാനൊരുങ്ങി ടാറ്റ; ഇനി കളി മാറും

ന്യൂഡൽഹി: സ്വകാര്യ ടെലികോം കമ്പനികൾ ഇന്ത്യയിലൊട്ടാകെ ആധിപത്യം സ്ഥാപിക്കത്തക്കവണ്ണം വളർന്നു കഴിഞ്ഞു. അടുത്തിടെയാണ് റിലയന്‍സ് ജിയയോയും, എയര്‍ടെലും വോഡഫോണ്‍ ഐഡിയയും രാജ്യത്ത് മൊബൈല്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയത്. ഇതിന്റെ ഭാ​ഗമയി നിരവധി ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് മാറുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെ ഇപ്പോൾ ബി.എസ്.എൻ.എല്ലും ടാറ്റയും കൈകോർക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. രാജ്യത്തുടനീളം 1000 ഗ്രാമങ്ങളില്‍ ബിഎസ്എന്‍എല്‍ 4ജി എത്തിക്കാന്‍ ഇരു കമ്പനികളും തമ്മില്‍ സഹകരിക്കാനാണ് പദ്ധതി. വര്‍ഷങ്ങളായി 4ജി നെറ്റ് വര്‍ക്ക് വിന്യസിക്കുന്നതിലെ ബിഎസ്എന്‍എലിന്റെ പ്രധാന പങ്കാളിയാണ് ടിസിഎസ്. ഈ പദ്ധതി നിലവിൽ വന്നാൽ ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരമായിരിക്കും ഇനി അരങ്ങേറുക.

നിലവില്‍ ജിയോയും എയര്‍ടെലും മാത്രമാണ് 4ജി രംഗത്ത് ശക്തമായ സാന്നിധ്യമായുള്ളത്. ബിഎസ്എന്‍എല്‍ ഇപ്പോഴും 4ജിയിലേക്ക് മാറിയിട്ടില്ല. ടിസിഎസുമായി ചേര്‍ന്ന് ബിഎസ്എന്‍എലിന്റെ 4ജി വിന്യാസം പൂര്‍ത്തിയായാല്‍ അത് റിലയന്‍സ് ജിയോയ്ക്ക് ശക്തമായ വെല്ലുവിളിയായി മാറും. കാരണം നിലവില്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത് റിലയന്‍സ് ജിയോയാണ്.

12 ശതമാനം മുതല്‍ 25 ശതമാനം വരെയാണ് ജിയോ നിരക്കുയര്‍ത്തിയത്. എയര്‍ടെല്‍ 11 ശതമാനം മുതല്‍ 21 ശതമാനം വരെയും വോഡഫോണ്‍ ഐഡിയ 10 ശതമാനം മുതല്‍ 21 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചു. ഇതോടെ, ഉപയോക്താക്കൾ ബി.എസ്.എൻ.എല്ലിലേക്ക് സിം പോർട്ട് ചെയ്യാൻ തുടങ്ങി.

Top