ഉത്സവ സീസണിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകൾ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് ഹാച്ച്ബാക്കായ ടിയാഗോ ഇവി വരെ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്. ഈ മാസം ടാറ്റ ടിയാഗോ ഇവി വാങ്ങാൻ എത്തുന്നവർക്ക് 75,000 രൂപയുടെ ഓഫറുകളാണ് കാത്തിരിക്കുന്നത്.
ഒപ്പം ടാറ്റ പവർ സ്റ്റേഷനുകളിൽ 6 മാസത്തെ സൗജന്യ ചാർജിംഗും ഇലക്ട്രിക് ഹാച്ചിനൊപ്പം ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചിട്ടുണ്ട്. ആനുകൂല്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള അംഗീകൃത ഡീലർഷിപ്പുകൾ സന്ദർശിക്കാവുന്നതാണ്.
Also Read: എസ്.യു.വി ശ്രേണിയിൽ കിടിലൻ മോഡലുകളുമായി ഫോക്‌സ്‌വാഗൺ
ഈ ആനുകൂല്യങ്ങൾ ഒക്ടോബർ 31 വരെ മാത്രമാവും ലഭ്യമാവുകയെന്നും കമ്പനി പ്രത്യേകം അറിയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോർസിൻ്റെ വൈദ്യുത വാഹന നിരയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് കാറാണ് ടിയാഗോ ഇവി. നിലവിൽ 7.99 ലക്ഷം മുതൽ 11.99 ലക്ഷം രൂപ വരെയാണ് മോഡലിന് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. കമ്പനി ഉടൻ തന്നെ ബാറ്ററി ആസ് എ സർവീസ് (BaaS) എന്ന നിലയിൽ കൊടുക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.