സാധാരണക്കാരന്റെ സ്വന്തം ‘ഇലക്ട്രിക് കാര്‍’; ടിയാഗോ ഇവി

പുറത്തിറങ്ങി 4 മാസത്തിനുള്ളില്‍ 10000 യൂണിറ്റ് വില്‍പ്പനയിലെത്താന്‍ ടിയാഗോക്ക് സാധിച്ചിരുന്നു

സാധാരണക്കാരന്റെ സ്വന്തം ‘ഇലക്ട്രിക് കാര്‍’; ടിയാഗോ ഇവി
സാധാരണക്കാരന്റെ സ്വന്തം ‘ഇലക്ട്രിക് കാര്‍’; ടിയാഗോ ഇവി

ന്ത്യയിലെ സാധാരണക്കാരനെ പ്രിയ ഇലക്ട്രിക് കാര്‍ മോഡലാണ് ടിയാഗോ ഇവി. 2022 സെപ്റ്റംബറില്‍ അവതരിപ്പിച്ച ടിയാഗോ ഇവിയാണ് (Tata Tiago EV) ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍. ഇതിനകം ഇന്ത്യയിലെ 50,000 വീടുകളില്‍ എത്തിയിരിക്കുകയാണ് ടിയാഗോ ഇവി. പുറത്തിറങ്ങി 4 മാസത്തിനുള്ളില്‍ 10000 യൂണിറ്റ് വില്‍പ്പനയിലെത്താന്‍ ടിയാഗോക്ക് സാധിച്ചിരുന്നു. 17 മാസത്തിനുള്ളിലാണ് ബാക്കി 40000 യൂണിറ്റ് ഡെലിവറി ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ 10000 ബുക്കിംഗ് നേടിയ ടിയാഗോ ഇവി അക്കാലത്ത് അത്രയും വേഗത്തില്‍ നേട്ടം കൈവരിക്കുന്ന ഇവിയായിരുന്നു.

താങ്ങാവുന്ന വില, മാന്യമായ റേഞ്ച്, 4 ഡോര്‍ കാറിന്റെ പ്രായോഗിക എന്നിവ കാരണമാണ് ടിയാഗോ ഇവി ഇത്രകണ്ട് ജനപ്രിയമായത്. 7.99 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില. XE, XT, XZ+, XZ+ ടെക് എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഇവി വാങ്ങാം. ടീല്‍ ബ്ലൂ, ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ്, പ്രിസ്റ്റൈന്‍ വൈറ്റ്, മിഡ്‌നൈറ്റ് പ്ലം എന്നീ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം.

Also Read: ഫ്യുവല്‍ പമ്പ് തകരാർ; 92,672 കാറുകള്‍ തിരിച്ചുവിളിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ

ടിയാഗോ ഇവി രണ്ട് ബാറ്ററി പാക്കുകളില്‍ ലഭ്യമാണ്. താഴ്ന്ന വേരിയന്റുകള്‍ക്ക് 250 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു 19.2 kWh ബാറ്ററി പായ്ക്ക് ലഭിക്കും. അതേസമയം വലിയ 24 kWh ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ക്ലെയിം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 74 bhp പവറും 114 Nm വരെ പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കാന്‍ ശേഷിയുള്ള PMS ഇലക്ട്രിക് മോട്ടോറാണ് ടിയാഗോ ഇവിയുടെ കരുത്ത്. ഇലക്ട്രിക് കാറില്‍ രണ്ട് ഡ്രൈവിംഗ് മോഡുകള്‍ ലഭ്യമാണ്. വെറും 5.7 സെക്കന്‍ഡിനുള്ളില്‍ ഇവി 0- 60 kmph വേഗത കൈവരിക്കും. വീട്ടിലോ ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനിലോ ഇത് എളുപ്പത്തില്‍ ചാര്‍ജ് ചെയ്യാം. 7.2 kW എസി ചാര്‍ജിംഗ് സൗകര്യം വഴി 3 മണിക്കൂര്‍ 36 മിനിറ്റ് കൊണ്ട് ഫുള്‍ ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ വെറും 57 മിനിറ്റിനുള്ളില്‍ 10-00 ശതമാനം വരെ ചാര്‍ജ് ചെയ്യാം.

ടാറ്റ ടിയാഗോ ഇലക്ട്രിക് കാറില്‍ 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ, ആന്‍ഡ്രോയിഡ്, ഓട്ടോ കാര്‍ പ്ലേ, 8 സ്പീക്കറുകള്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റം, Z കണക്ട് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ഇബിഡിയുള്ള എബിഎസ്, 4 എയര്‍ബാഗുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, റിയര്‍ പാര്‍ക്കിംഗ് ക്യാമറ, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയുള്ള ടിയാഗോ ഇവി കമ്പനിയുടെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് ഹാച്ച്ബാക്കാണ്. ഇലക്ട്രിക് ഹാച്ചിന്റെ ബാറ്ററികള്‍ക്കും മോട്ടോറുകള്‍ക്കും 8 വര്‍ഷം അല്ലെങ്കില്‍ 1,60,000 കിലോമീറ്ററും വാറണ്ടി വാഗ്ദാനം ചെയ്യുന്നുണ്ട്.

Top