CMDRF

മലപ്പുറത്ത് 91,000 കോടിയുടെ സെമി കണ്ടക്ടര്‍ പദ്ധതിയുമായി ടാറ്റ

ആർട്ടിഫിഷൽ ഇന്റലിജന്റസിന്റെ സഹായത്തോടെ തയ്യാറാക്കുന്ന പ്ലാന്റുകളിൽ ഒരുലക്ഷത്തോളം പേർക്ക് തൊഴിലവസരമുണ്ടാകും

മലപ്പുറത്ത് 91,000 കോടിയുടെ സെമി കണ്ടക്ടര്‍ പദ്ധതിയുമായി ടാറ്റ
മലപ്പുറത്ത് 91,000 കോടിയുടെ സെമി കണ്ടക്ടര്‍ പദ്ധതിയുമായി ടാറ്റ

മലപ്പുറം: മലപ്പുറം താനൂരിൽ 91,000 കോടി രൂപയുടെ സെമി കണ്ടക്ടർ പദ്ധതിയുമായി ടാറ്റ ഗ്രൂപ്പ്. താനൂരിനടുത്തുള്ള ഒഴൂർ ഗ്രാമപ്പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിലും അസമിലുമായി നടപ്പാക്കുന്ന വൻകിടപദ്ധതിയുടെ ഭാഗമായാണ് പദ്ധതി. തായ്‌വാനിലെ സെമി കണ്ടക്ടർ നിർമാതാക്കളായ പവർചിപ്പ് സെമി കണ്ടക്ടർ മാനുഫാക്ചറിങ് കമ്പനിയുമായി സഹകരിച്ചാണ് രാജ്യത്ത് ടാറ്റ ഗ്രൂപ്പ് വൻകിടപദ്ധതി തുടങ്ങുന്നത്. ഗുജറാത്താണ് പ്രാധാന പ്ലാന്റ്.

ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിത്. ടാറ്റാ ഗ്രൂപ്പും സംസ്ഥാന സർക്കാരും പദ്ധതിയെ സംബന്ധിച്ച് ചർച്ച നടക്കുന്നുണ്ട്. ഗുജറാത്തിൽ നടപ്പിലാക്കുന്നതിന്റെ അനുബന്ധ പ്ലാന്റാണ് മലപ്പുറത്ത് പരിഗണിക്കുന്നത്.

Also Read: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ അട്ടിമറിയോ!

ആർട്ടിഫിഷൽ ഇന്റലിജന്റസിന്റെ സഹായത്തോടെ തയ്യാറാക്കുന്ന പ്ലാന്റുകളിൽ ഒരുലക്ഷത്തോളം പേർക്ക് തൊഴിലവസരമുണ്ടാകുമെന്നാണ് ടാറ്റാ ഗ്രൂപ്പിന്റെ കണക്കുകൂട്ടൽ. അതേസമയം, ഒഴൂരിൽ പ്ലാന്റ് തുടങ്ങുന്ന സ്ഥലം സംബന്ധിച്ചും മറ്റും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Top