CMDRF

ഇൻഫോസിസിന് നല്‍കിയ നികുതി കുടിശിക നോട്ടീസ് നിലനില്‍ക്കുമെന്ന് സൂചന

ഇൻഫോസിസിന് നല്‍കിയ നികുതി കുടിശിക നോട്ടീസ് നിലനില്‍ക്കുമെന്ന് സൂചന
ഇൻഫോസിസിന് നല്‍കിയ നികുതി കുടിശിക നോട്ടീസ് നിലനില്‍ക്കുമെന്ന് സൂചന

ന്‍ഫോസിസിനെ ആശങ്കയിലാഴ്ത്തി ചരക്ക് സേവന നികുതി വകുപ്പ് നല്‍കിയ നികുതി കുടിശിക നോട്ടീസ് നിലനില്‍ക്കുമെന്ന് സൂചന. നോട്ടീസ് പിന്‍വലിച്ചതായുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ട 32,000 കോടി രൂപയ്ക്കുമേല്‍ ഇളവുകളൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ലെന്നാണ് സൂചന. ഇന്‍ഫോസിസിനോട് ആവശ്യപ്പെട്ട നികുതി നിയമപ്രകാരമുള്ളതാണെന്നും പ്രതികരണം സമര്‍പ്പിക്കാന്‍ കമ്പനി പത്ത് ദിവസത്തെ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പറയുന്നു. ഇന്നലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ജിഎസ്ടി ഇന്റലിജന്‍സുമായി ഇന്‍ഫോസിസ് അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് സമയം തേടിയത്.

2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ വിദേശ ശാഖകള്‍ നല്‍കുന്ന സേവനങ്ങളുടെ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന് കീഴില്‍ ഇന്റഗ്രേറ്റഡ് ജിഎസ്ടി അടയ്ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നാണ് ജിഎസ്ടി വകുപ്പിന്റെ നിലപാട്. വിദേശ ശാഖകള്‍ക്കുള്ള ചെലവുകള്‍ക്ക് ജിഎസ്ടി അടയ്ക്കണമെന്നാണ് ജിഎസ്ടി വകുപ്പിന്റെ വാദം. വിദേശത്തുള്ള ഓഫീസുകളുടെ ചെലവുകള്‍ക്ക് ജിഎസ്ടി ബാധകമല്ലെന്നായിരുന്നു ഇന്‍ഫോസിസിന്റെ നിലപാട്. കേന്ദ്ര പരോക്ഷ നികുതി – കസ്റ്റംസ് ബോര്‍ഡ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും ഇന്‍ഫോസിസ് പറയുന്നു. ഇത് വരെയുള്ള ജിഎസ്ടി കൃത്യമായി അടച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. ഉയര്‍ന്ന നികുതി കുടിശിക അടയ്ക്കണമെന്ന നോട്ടീസിനെതിരെ ഐടി മേഖല ഒന്നാകെ രംഗത്തെത്തിയിരുന്നു. ഇത് നികുതി ഭീകരതയാണ് എന്നായിരുന്നു ഇന്‍ഫോസിസ് മുന്‍ സിഎഫ്ഒ മോഹന്‍ ദാസ് പൈയുടെ ആരോപണം. വിമര്‍ശനം കടുത്തതോടെ നികുതി നോട്ടീസ് ജിഎസ്ടി പിന്‍വലിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് നികുതി അടയ്ക്കാനുള്ള നോട്ടീസ് നിയമാനുസരണമാണ് എന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Top