നികുതിയും ഫീസും അധികം; പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈൻ

അയർലണ്ടിലെ ഡബ്ലിനിലെ സ്വോർഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐറിഷ് അൾട്രാ ലോ-കോസ്റ്റ് കാരിയർ ഗ്രൂപ്പാണ് റയാൻഎയർ.

നികുതിയും ഫീസും അധികം;  പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈൻ
നികുതിയും ഫീസും അധികം;  പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങി ബജറ്റ് എയര്‍ലൈൻ

ജര്‍മ്മനി: തങ്ങളുടെ മൂന്ന് വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണെന്ന് അറിയിച്ച് ബജറ്റ് എയര്‍ലൈന്‍ റയാന്‍എയര്‍. ജര്‍മ്മനിയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ 2025 വേനല്‍ സീസണ്‍ മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് റയാന്‍ എയര്‍ വ്യക്തമാക്കുന്നത്. തങ്ങൾക്ക് താങ്ങാവുന്നതിലധികം ഉയര്‍ന്ന നികുതിയും ഫീസും കാരണമാണ് ഈ തീരുമാനമെന്നാണ് എയര്‍ലൈന്‍ അറിയിച്ചത്.

റയാന്‍ എയര്‍ അവസാനിപ്പിക്കുക, ജര്‍മ്മനിയിലെ ഡോര്‍ട്ട്മുണ്ട്, ഡ്രെസ്ഡന്‍, ലൈപ്സിഷ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങളാണ്. എയര്‍ ട്രാഫിക് ടാക്സ്, സെക്യൂരിറ്റി, എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജുകള്‍ എന്നിവ കുറയ്ക്കുന്നതില്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.

Also Read: ആഡംബര വാഹനങ്ങള്‍ അവശ്യ സേവനങ്ങള്‍ക്ക് മാത്രം: ശ്രീലങ്കന്‍ പ്രസിഡന്റ്

വടക്കൻ നഗരമായ ഹാംബർഗിൽ നിന്നുമുള്ള 60 ശതമാനവും ബർലിനിൽ നിന്നും 20 ശതമാനം വിമാനങ്ങളുടെ പ്രവർത്തനങ്ങളും എയർലൈൻ വെട്ടികുറയ്ക്കുമെന്ന് ഓഗസ്റ്റിൽ തന്നെ അറിയിച്ചിരുന്നു. അയർലണ്ടിലെ ഡബ്ലിനിലെ സ്വോർഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐറിഷ് അൾട്രാ ലോ-കോസ്റ്റ് കാരിയർ ഗ്രൂപ്പാണ് റയാൻഎയർ.

Top