തിരുവനന്തപുരം: ആറ് പോക്സോ കേസുകളിലായി അധ്യാപകൻ അറസ്റ്റിൽ. തിരുവനന്തപുരം ശാന്തിവിള ന്യൂ യു.പി സ്കൂളിലെ അധ്യാപകൻ ബിനോജ് കൃഷ്ണയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ നേമം പൊലീസാണ് അറസ്റ്റ് ചെയ്തത്.
സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടികൾ അധ്യാപകൻ മോശമായി പെരുമാറിയ കാര്യം വ്യക്തമാക്കിയത്. തുടർന്ന് പരാതിയുമായി രക്ഷിതാക്കൾ രംഗത്തെത്തുകയായിരുന്നു. ഒരാഴ്ചയായി ഒളിവിൽ കഴിയുകയായിരുന്ന ബിനോജിനെ മൊബെെൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ തിരുവനന്തപുരത്തെ ഒരു ലോഡ്ജിൽ നിന്നുമാണ് പിടികൂടിയത്.