തിരുവനന്തപുരം: അധ്യാപകര്‍ അന്ധവിശ്വാസത്തിന്റെ പ്രചാരകരാകുന്നുവെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അവരെ കണ്ടെത്താനും തിരുത്താനും പുരോഗമന ആഭിമുഖ്യമുള്ള അധ്യാപക സംഘടനകള്‍ തയ്യാറാകണം. കേരളത്തിലെ പത്താം ക്ലാസ് വിജയം വലിയതോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം സംബന്ധിച്ച കാര്യം ചര്‍ച്ചയാകുകയാണ്. ഇവര്‍ അടിസ്ഥാന ശേഷി നേടിയെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. മികവ് ക്യാമ്പയിനിലൂടെ അത് അധ്യാപകര്‍ പ്രാവര്‍ത്തികമാക്കണമെന്നും കെഎസ്ടിഎ മികവ് 2024 പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.