CMDRF

മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസും; മലയാളി ആരാധകര്‍ക്ക് ഓണം സര്‍പ്രൈസുമായി ടീം ‘കൂലി’

വേട്ടയ്യന്‍ എന്ന ചിത്രത്തിലെ മനസിലായോ ഗാനത്തിനാണ് രജനികാന്ത് ചുടുവയ്ക്കുന്നത്

മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസും; മലയാളി ആരാധകര്‍ക്ക് ഓണം സര്‍പ്രൈസുമായി ടീം ‘കൂലി’
മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസും; മലയാളി ആരാധകര്‍ക്ക് ഓണം സര്‍പ്രൈസുമായി ടീം ‘കൂലി’

ലയാളി ആരാധകര്‍ക്ക് വന്‍ സര്‍പ്രൈസുമായി രജനികാന്ത്. കൂലി എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ള റീല്‍സ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. മുണ്ടും ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ധരിച്ച് മലയാളി തനിമയിലാണ് രജനികാന്ത് വീഡിയോയില്‍ ഉള്ളത്. അദ്ദേഹത്തിന്റെ തന്നെ വേട്ടയ്യന്‍ എന്ന ചിത്രത്തിലെ മനസിലായോ ഗാനത്തിനാണ് രജനികാന്ത് ചുടുവയ്ക്കുന്നത്. ഗാനരംഗത്തിലെ രസകരമായി സ്റ്റെപ്പും അദ്ദേഹം വയ്ക്കുന്നുണ്ട്. ‘കൂലിയുടെ സെറ്റില്‍ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പര്‍ താരം’, എന്ന കുറിപ്പുമായാണ് സണ്‍ പിക്‌ചേഴ്‌സ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. കമന്റ് ബോക്‌സില്‍ എങ്ങും മലയാളികളുടെ ആശംസാ പ്രവാഹമാണ്.

നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന കൂലിയില്‍ മലയാളത്തിന്റെ പ്രിയ താരം സൗബിന്‍ ഷാഹിറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തുവന്ന സൗബിന്റെ ക്യാരക്ടര്‍ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാഗാര്‍ജുനയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നടന്‍ സത്യരാജും രജനികാന്തും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കൂലി. മിസ്റ്റര്‍ ഭരത് എന്ന സിനിമയായിരുന്നു ഇരുവരും ഒന്നിച്ചെത്തിയ അവാസന ചിത്രം. മലയാളിയായ ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിയുടെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് ആണ്. കൂലി അടുത്ത വര്‍ഷം തിയറ്ററില്‍ എത്തും.

Top