CMDRF

ഐപിഎല്‍ മെഗാലേലത്തിന് മുമ്പായി എട്ട് താരങ്ങളെ നിലനിര്‍ത്താന്‍ കഴിയണമെന്ന ആവശ്യവുമായി ടീം ഉടമകള്‍

ഐപിഎല്‍ മെഗാലേലത്തിന് മുമ്പായി എട്ട് താരങ്ങളെ നിലനിര്‍ത്താന്‍ കഴിയണമെന്ന ആവശ്യവുമായി ടീം ഉടമകള്‍
ഐപിഎല്‍ മെഗാലേലത്തിന് മുമ്പായി എട്ട് താരങ്ങളെ നിലനിര്‍ത്താന്‍ കഴിയണമെന്ന ആവശ്യവുമായി ടീം ഉടമകള്‍

ഡല്‍ഹി: അടുത്ത വര്‍ഷത്തെ ഐപിഎല്‍ മെഗാലേലത്തിന് മുമ്പായി എട്ട് താരങ്ങളെ നിലനിര്‍ത്താന്‍ കഴിയണമെന്ന ആവശ്യവുമായി ടീം ഉടമകള്‍. ബിസിസിഐ വിളിച്ച ഐപിഎല്‍ ടീം ഉടമകളുടെ യോഗം ഏപ്രില്‍ 16ന് നടക്കാനിരിക്കുകയാണ്. ഈ യോഗത്തില്‍ വിഷയം ചര്‍ച്ചയാകുമെന്നാണ് സൂചന. എന്നാല്‍ എട്ട് താരങ്ങളെ നിലനിര്‍ത്തുകയെന്ന തീരുമാനത്തെ ചില ടീം ഉടമകള്‍ എതിര്‍ക്കുന്നുമുണ്ട്.

കഴിഞ്ഞ മെഗാ ലേലത്തില്‍ ഒരു ടീമിന് പരമാവധി ചെലവഴിക്കാവുന്ന തുക 90 കോടി രൂപയായിരുന്നു. ഇതില്‍ വര്‍ദ്ധന ഉണ്ടാകുമെന്ന് സൂചനകളുണ്ട്. ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറി ജയ് ഷാ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

ടീമിന്റെ ആരാധകരെയും ബ്രാന്‍ഡിങും ഉയര്‍ത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എട്ട് താരങ്ങളെ നിലനിര്‍ത്താന്‍ ടീമുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത്രയധികം താരങ്ങളെ നിലനിര്‍ത്താന്‍ അനുമതി നല്‍കരുതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ലേലത്തില്‍ ഒരു ടീമിന് പരമാവധി ചെലവഴിക്കാമെന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയാകും.

Top