ബീജവും ഐ.വി.എഫ് ചികിത്സയും സൗജന്യമായി നൽകാൻ ടെക് ബോസ്

ഏറ്റവും പ്രശസ്തനായ സംരംഭകൻ പാവേൽ ദുറോവിന്‍റെ ബീജം ഉപയോഗിച്ച് ക്ലിനിക്കിൽ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും നല്‍കുമെന്നും ക്ലിനിക്ക് ഉറപ്പ് പറയുന്നു

ബീജവും ഐ.വി.എഫ് ചികിത്സയും സൗജന്യമായി നൽകാൻ ടെക് ബോസ്
ബീജവും ഐ.വി.എഫ് ചികിത്സയും സൗജന്യമായി നൽകാൻ ടെക് ബോസ്

പൂർണ സമ്മതത്തോടുകൂടി തന്‍റെ ബീജം ഉപയോഗിക്കാൻ തയ്യാറാകുന്ന സ്ത്രീകൾ‌ക്ക് സൗജന്യ ഐവിഎഫ് ചികിത്സ നൽകുമെന്ന് ടെലഗ്രാം സിഇഒ പാവേൽ ദുറോവ്. അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് പാവേൽ ഇത്തരമൊരു സംവിധാനമൊരുക്കുന്നത്. അതായത് വന്ധ്യത കാരണം പ്രയാസമനുഭവിക്കുന്ന ദമ്പതിമാരെയും സ്ത്രീകളെയും സഹായിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്നാണ് പാവേൽ വാദം.

ഏറ്റവും പ്രശസ്തനായ സംരംഭകൻ പാവേൽ ദുറോവിന്‍റെ ബീജം ഉപയോഗിച്ച് ക്ലിനിക്കിൽ സൗജന്യ ഐവിഎഫ് നടത്താനാകുമെന്നും ചികിത്സ നടക്കുന്നതിനിടെ മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും നല്‍കുമെന്നും ക്ലിനിക്ക് ഉറപ്പ് പറയുന്നു. അൾട്രാവിറ്റയുടെ ഫെർട്ടിലിറ്റി ക്ലിനിക്കിന്‍റെ വെബ്‌സൈറ്റിൽ ഇത്തരമൊരു സംവിധാനത്തെക്കുറിച്ചുളള പരസ്യം പ്രസിദ്ധീകരിച്ചിട്ടുമണ്ട്.

Also Read: ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് സുനിത വില്യംസ്

തനിക്ക് നൂറിലധികം കുട്ടികൾ..

37 വയസിൽ താഴെ പ്രായമുള്ള ആരോഗ്യക്ഷമതയുള്ള സ്ത്രീകളെയാണ് ഇതിനായി പരിഗണിക്കുക. പാവേൽ ദുറോവിന്‍റെ ബീജം ഉപയോഗിച്ച് ഐവിഎഫ് ചികിത്സ നടത്താൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ലിനിക്കുമായി ബന്ധപ്പെട്ട് ആദ്യത്തെ കൺസൾട്ടേഷൻ ബുക്ക് ചെയ്യണമെന്നാണ് വെബ്സൈറ്റിലെ നിർദേശത്തിൽ പറയുന്നത്.

Also Read: എക്സിനോട് ‘ബൈ’ പറഞ്ഞ് ‘ദ ഗാർഡിയൻ’

തുടർന്ന് ഡോക്ടറുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഐവിഎഫ് ചികിത്സയെക്കുറിച്ചുള്ള വിശദമായ വിശദീകരണമുണ്ടാകും. അതേസമയം ആവശ്യമായ ടെസ്റ്റുകൾ നടത്തിയ ശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതിൽ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതർ പറഞ്ഞു. എന്നാൽ തനിക്ക് നൂറിലധികം കുട്ടികളുണ്ടെന്നും, ബീജദാനത്തിലൂടെയാണ് തനിക്ക് കുട്ടികളുണ്ടായതെന്നുമായിരുന്നു ടെലഗ്രാം സിഇഒ പാവേൽ ദുറോവിന്‍റെ വെളിപ്പെടുത്തൽ.

Top