മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ തകരാർ; ക്ലൗഡ് പണിമുടക്കി

മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ തകരാർ; ക്ലൗഡ് പണിമുടക്കി
മൈക്രോസോഫ്റ്റ് വിന്‍ഡോസിൽ തകരാർ; ക്ലൗഡ് പണിമുടക്കി

മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾക്കും ആപ്പുകൾക്കും സാങ്കേതിക തകരാര്‍. ലോകമെമ്പാടുമുള്ള വിൻഡോസിന്റെ ഉപഭോക്താക്കളെ ഇത് ബാധിച്ചിട്ടുണ്ട്. ഉപയോഗത്തിനിടയിൽ പെട്ടെന്ന് സ്ക്രീനിൽ നീല സ്ക്രീൻ പ്രത്യക്ഷപ്പെടുന്നതാണ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്. സെൻട്രൽ യുഎസ് മേഖലയിലെ ക്ലൗഡ് സർവീസുകളിലെ തകരാര്‍ നിരവധി വിമാന സർവീസുകൾ റദ്ദാക്കാൻ കാരണമായി. മൈക്രോസോഫ്റ്റിൻ്റെ ക്ലൗഡ് കംപ്യൂട്ടിങ് പ്ലാറ്റ്‌ഫോമായ അസുറിനെ ബാധിക്കുന്ന ഒരു തകരാറാണ് എയർലൈനുകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയതെന്നാണ് വിവരം.

വിൻഡോസ് ഉപഭോക്താക്കൾ തകരറിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. ലാപ്ടോപ്പ് അല്ലെങ്കിൽ പേർസണൽ കംപ്യൂട്ടറുകൾ റീസ്റ്റാർട് ചെയ്യുന്നതിനിടയിലാണ് തകരാറുകൾ സൂചിപ്പിക്കുന്ന നീല സ്ക്രീനുകൾ പ്രത്യക്ഷപ്പെടുന്നത്. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് പവർ പ്രൊഡക്റ്റിവിറ്റ് പ്ലാറ്റ്ഫോമായ 365നെ ഉൾപ്പടെയാണ് ഈ പ്രശ്നം ബാധിച്ചത്. ആയിരത്തിനടുത്ത് റിപ്പോർട്ടുകൾ‍ നിലവിൽ വന്നിട്ടുണ്ട്. അതേസമയം പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.

Top