തിരുവനന്തപുരം: വെള്ളറടയില്‍ 13 വയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലേഷ് ആണ് മരിച്ചത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ മരണത്തില്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. കുട്ടിയുടെ കാല് നിലത്ത് തൊട്ടിരിക്കുന്നതും കയ്യിലെ തോര്‍ത്തുകെണ്ടുള്ള കെട്ടുമാണ് സംശയത്തിന് ഇടയാക്കിയത്. സംശയം ഉന്നയിച്ചതോടെ ഫോറന്‍സിക് പരിശോധന കൂടി നടത്തിയ ശേഷം മാത്രമേ പൊലീസ് നടപടികള്‍ സ്വീകരിക്കുകയുള്ളൂ.