തിരൂർ: ഡെപ്യൂട്ടി തഹസിൽദാറെ കാണാതായ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ കേസിൽപ്പെടുത്തി കുടുംബം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് തഹസിൽദാർ ചാലിബിന്റെ മൊഴിയെത്തുടർന്നാണ് തിരൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ പലതവണകളിലായി പത്തുലക്ഷത്തി മുപ്പതിനായിരം രൂപയോളം ചാലിബിന്റെ കയ്യിൽ നിന്ന് വാങ്ങിയിരുന്നു.
Also Read: സർക്കാർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടി; മുഖ്യമന്ത്രി
ബുധനാഴ്ച വൈകിട്ടാണ് മലപ്പുറത്ത് നിന്ന് ചാലിബിനെ കാണാതാവുന്നത്. ഭാര്യയോട് വീട്ടിലെത്താന്‍ വൈകുമെന്ന് അറിയിക്കുകയും പിന്നീട് വാട്‌സ്ആപ്പില്‍ വളാഞ്ചേരി ഇരിമ്പിളിയത്ത് ഒരു റെയ്ഡ് ഉണ്ടെന്നും കൂടെ പൊലീസ്, എക്‌സൈസ് ടീം ഉണ്ടെന്നും ഭാര്യയോട് പറയുകയായിരുന്നു. രാത്രിയേറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് തിരൂര്‍ പോലീസില്‍ ബന്ധുക്കൾ പരാതി നല്കുകയായിരുന്നു.