ജാതി സെൻസസുമായി തെലങ്കാന; നടപടികൾ സർക്കാർ ആരംഭിച്ചു

ജാതി സെൻസസുമായി തെലങ്കാന; നടപടികൾ സർക്കാർ ആരംഭിച്ചു
ജാതി സെൻസസുമായി തെലങ്കാന; നടപടികൾ സർക്കാർ ആരംഭിച്ചു

ഹൈദരാബാദ്: ജാതി സെൻസസ് നടത്താനൊരുങ്ങി തെലങ്കാന. ഇതോടെ ജാതി സെൻസസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറും. എല്ലാ സമുദായങ്ങൾക്കിടയിലും തുല്യമായ വിഭവ വിതരണം ലക്ഷ്യംവെച്ചുകൊണ്ട് ജാതി സെൻസസിനായുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ബിഹാറിനും ആന്ധ്രക്കും ശേഷമാണ് തെലങ്കാനയും ജാതി സെൻസെസിനായുള്ള നടപടി സ്വീകരിക്കുന്നത്.

60 ദിവസത്തിനുള്ളിൽ സർവേ പൂർത്തിയാക്കും. വീടുവീടാന്തരം കയറിയിറങ്ങി സർവേ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശാന്തികുമാരി വെള്ളിയാഴ്ച ഉത്തരവിറക്കി. സംസ്ഥാനത്തെ ഒ.ബി.സി, എസ്‌.സി, എസ്‌.ടി, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരുടെ ഉന്നമനത്തിനായി സാമൂഹിക, സാമ്പത്തിക, തൊഴിൽ, വിദ്യാഭ്യാസമുൾപ്പെടെ വിവിധ അവസരങ്ങൾ ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതുമാണ് സർവേ ലക്ഷ്യമിടുന്നതെന്ന് ഉത്തരവിൽ പറയുന്നു.

Top