ജാതി സെന്‍സസ് നടത്താനൊരുങ്ങി തെലങ്കാന; നവംബറില്‍ പൂര്‍ത്തിയാക്കും

80,000 സര്‍ക്കാര്‍ ജീവനക്കാരെ ഇതിനായി തയ്യാറാക്കുമെന്നും ഇവര്‍ക്ക് വ്യക്തമായ ട്രെയിനിങ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

ജാതി സെന്‍സസ് നടത്താനൊരുങ്ങി തെലങ്കാന; നവംബറില്‍ പൂര്‍ത്തിയാക്കും
ജാതി സെന്‍സസ് നടത്താനൊരുങ്ങി തെലങ്കാന; നവംബറില്‍ പൂര്‍ത്തിയാക്കും

ഹൈദരാബാദ്: തെലങ്കാനയില്‍ ജാതി സെന്‍സസ് നവംബറില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പൊന്നം പ്രഭാകര്‍. നവംബര്‍ 5ന് ജാതി സെന്‍സസ് ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജാതി സെന്‍സസിനുള്ള മാതൃക മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതി സെന്‍സസ് നടപ്പാക്കുന്നതോടെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ് നടപ്പിലാക്കപ്പെടുന്നത്.

80,000 സര്‍ക്കാര്‍ ജീവനക്കാരെ ഇതിനായി തയ്യാറാക്കുമെന്നും ഇവര്‍ക്ക് വ്യക്തമായ ട്രെയിനിങ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. വ്യക്തികളുടെ പൊതുവിവരങ്ങളായിരിക്കും ശേഖരിക്കുക. നേരത്തെ സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവ് തെലങ്കാന സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.

Also Read: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; രണ്ടു ദിവസം മണ്ഡലത്തില്‍ പ്രചാരണം

ഇതോടെ രാജ്യത്തെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകും തെലങ്കാന. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചു.

Top