CMDRF

ഡാറ്റ ഉപയോഗിച്ചില്ലേ? എങ്കിൽ പണവും വേണ്ട; പ്രത്യേകം റീച്ചാര്‍ജ് പ്ലാനുകള്‍ പരിഗണിച്ച് ട്രായ്

ഡാറ്റ ഉപയോഗിച്ചില്ലേ? എങ്കിൽ പണവും വേണ്ട; പ്രത്യേകം റീച്ചാര്‍ജ് പ്ലാനുകള്‍ പരിഗണിച്ച് ട്രായ്
ഡാറ്റ ഉപയോഗിച്ചില്ലേ? എങ്കിൽ പണവും വേണ്ട; പ്രത്യേകം റീച്ചാര്‍ജ് പ്ലാനുകള്‍ പരിഗണിച്ച് ട്രായ്

കോംബോ പ്ലാനുകള്‍ക്കൊപ്പം ലഭ്യമായ വോയ്‌സ് കോളുകള്‍, ഡാറ്റ, എസ്എംഎസ് എന്നിവയ്ക്കായി വെവ്വേറെ റീച്ചാര്‍ജ് വൗച്ചറുകള്‍ അവതരിപ്പിക്കുന്നതുള്‍പ്പടെ മൊബൈല്‍ റീച്ചാര്‍ജ് പ്ലാനുകള്‍ പരിഷ്‌കരിക്കുന്നതില്‍ അഭിപ്രായം തേടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇതിന്റെ ഭാഗമായി ഒരു കണ്‍സല്‍ട്ടേഷന്‍ പേപ്പര്‍ ട്രായ് പുറത്തിറക്കി.

സ്‌പെഷ്യല്‍ താരിഫ് വൗച്ചറുകളുടെയും കോംബോ വൗച്ചറുകളുടോയും പരമാവധി വാലിഡിറ്റി 90 ദിവസമാക്കി വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതയും ട്രായ് അന്വേഷിക്കുന്നുണ്ട്. ഡാറ്റയും, വോയ്‌സ് കോളും, എസ്എംഎസും ഒന്നിച്ച് ലഭിക്കുന്ന പ്ലാനുകള്‍ വളരെ അധികമുണ്ടെങ്കിലും ഈ റീച്ചാര്‍ജുകള്‍ ചെയ്യുന്നവരില്‍ പലരും ഡാറ്റ ഉപയോഗിക്കാത്തവരാണ്.

ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് വേണ്ടിയാണ് അവര്‍ പണം നല്‍കുന്നത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് എസ്എംഎസ്, വോയ്‌സ്, ഡാറ്റ എന്നിവയ്ക്ക് പ്രത്യേകം പ്ലാനുകള്‍ നിലവിലുള്ള പ്ലാനുകള്‍ക്കെല്ലാമൊപ്പം അവതരിപ്പിക്കുന്നകാര്യം ട്രായ് കണ്‍സല്‍ട്ടേഷന്‍ പേപ്പറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഗസ്റ്റ് 23 വരെയാണ് കണ്‍സല്‍ട്ടേഷന്‍ പേപ്പറില്‍ പ്രതികരണം അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്.

Top