കുറ്റവാളികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൈമാറുമെന്ന് ടെലഗ്രാം

ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ ഐപി അഡ്രസും ഫോണ്‍ നമ്പറുകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിയമാനുസൃതം നല്‍കാന്‍ തയ്യാറാണ്.

കുറ്റവാളികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൈമാറുമെന്ന് ടെലഗ്രാം
കുറ്റവാളികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൈമാറുമെന്ന് ടെലഗ്രാം

പാരിസ്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സംശയിക്കപ്പെടുന്ന ടെലഗ്രാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന് പ്രഖ്യാപിച്ച് മേധാവി പാവെല്‍ ദുരോവ്. ടെലഗ്രാമിലെ പോസ്റ്റിലൂടെയാണ് ദുരോവ് ഇക്കാര്യം അറിയിച്ചത്. ഫ്രാന്‍സില്‍ അറസ്റ്റിലായി ഒരു മാസം തികയുമ്പോഴാണ് പവേല്‍ ദുരോവ് ടെലഗ്രാം പോളിസി പൊളിച്ചെഴുതിയിരിക്കുന്നത്.

പവേല്‍ ദുരോവ് ടെലഗ്രാമില്‍ കുറിച്ചത്

‘ചാനലുകളും ബോട്ടുകളും കണ്ടെത്താനുള്ള ടെലഗ്രാമിലെ സെര്‍ച്ച് ഫീച്ചര്‍ നിയമവിരുദ്ധമായ സാധനങ്ങള്‍ വില്‍ക്കാന്‍ നിര്‍ഭാഗ്യവശാല്‍ പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ആത്മാര്‍ഥതയുള്ള മോഡറേറ്റര്‍മാരുടെയും എഐയുടെയും സഹായത്തോടെ ടെലഗ്രാം സെര്‍ച്ച് കൂടുതല്‍ സുരക്ഷിതമാക്കിയിട്ടുണ്ട്. പ്രശ്നമുള്ള ഉള്ളടക്കങ്ങള്‍ ഇനി ലഭ്യമായിരിക്കില്ല. സുരക്ഷിതമല്ലാത്തതും നിയമവിധേയമല്ലാത്തതുമായ അത്തരം ഉള്ളടക്കങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഞങ്ങളെ @SearchReport വഴി അറിയിക്കുക’.

‘ടെലഗ്രാമിന്റെ സര്‍വീസ്, സ്വകാര്യത ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കുന്നവരുടെ ഐപി അഡ്രസും ഫോണ്‍ നമ്പറുകളും ബന്ധപ്പെട്ട അധികാരികള്‍ക്ക് നിയമാനുസൃതം നല്‍കാന്‍ തയ്യാറാണ്. ടെലഗ്രാമിലെ കുറ്റവാളികളെ ദുര്‍ബലരാക്കാനാണ് ഈ നടപടി. ടെലഗ്രാം സുഹൃത്തുക്കളെ കണ്ടെത്താനും വാര്‍ത്തകള്‍ അറിയാനുമുള്ള പ്ലാറ്റ്‌ഫോമാണ്. മറിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ളതല്ല’- എന്നും പവേല്‍ ദുരോവ് ടെലിഗ്രാം പോസ്റ്റില്‍ കുറിച്ചു.

Top