ഛത്ര: രാഹുല്‍ ഗാന്ധിക്കെതിരേ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് രംഗത്ത്. ഝാര്‍ഖണ്ഡില്‍ അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനത്തെ ചോദ്യം ചെയ്ത് രാജ്നാഥ് സിങ്. എന്ത് അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തും. ജനങ്ങള്‍ക്ക് എത്ര സംവരണം ലഭിക്കും. ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഛത്രയില്‍ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾക്ക് സംവരണം നൽകാനാവില്ല: അമിത് ഷാ
‘ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പറയുന്ന ഒരു യുവ കോണ്‍ഗ്രസ് നേതാവുണ്ട്. ആദ്യം എന്ത് അടിസ്ഥാനത്തില്‍ ജാതി സെന്‍സസ് നടത്തുമെന്ന് രാജ്യത്തെ ജനങ്ങളോട് പറയൂ, ജനങ്ങള്‍ക്ക് എത്ര സംവരണം ലഭിക്കും, അതിന്റെ രൂപരേഖ അവതരിപ്പിക്കുക, അപ്പോള്‍ രാജ്യത്തിന് അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്താം. ജനങ്ങളെ വിഡ്ഢികളാക്കരുത്’ രാജ്നാഥ് സിങ് പറഞ്ഞു.