‘സ്ത്രീലമ്പടനായ അങ്കിള്‍, ലോക ഫ്രോഡ്’: വിശാലിനെതിരെ ശ്രീ റെഡ്ഡി

എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ...

‘സ്ത്രീലമ്പടനായ അങ്കിള്‍, ലോക ഫ്രോഡ്’: വിശാലിനെതിരെ ശ്രീ റെഡ്ഡി
‘സ്ത്രീലമ്പടനായ അങ്കിള്‍, ലോക ഫ്രോഡ്’: വിശാലിനെതിരെ ശ്രീ റെഡ്ഡി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അന്യഭാഷ സിനിമാ മേഖലയിലും ചർച്ചകൾ തുടങ്ങിയിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ ചെരിപ്പൂരി അടിക്കണം എന്നാണ് തമിഴ് നടൻ വിശാൽ പറഞ്ഞത്. അധികം വൈകാതെ ഇതിനായി ഒരു സമിതി രൂപീകരിക്കുമെന്നുമാണ് നടികർ സംഘടന ജനറൽ സെക്രട്ടറി വിശാൽ മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോൾ വിശാലിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടി ശ്രീ റെഡ്ഡി. വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി കൂടിയാണ് ശ്രീ റെഡ്ഡി.

വിശാൽ സ്ത്രീലമ്പടനാണെന്നും ലോക ഫ്രോഡാണെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചത്. മാധ്യമങ്ങള്‍ക്കു മുമ്പില്‍ സംസാരിക്കുമ്പോള്‍ താങ്കളുടെ നാക്ക് അല്പം സൂക്ഷിക്കുന്നത് നന്നായിരിക്കും. എത്ര അഭിനയിച്ചാലും നിങ്ങളുടെ തനിനിറം എല്ലാവർക്കും അറിയാമെന്നും ശ്രീ റെഡ്ഡി കൂട്ടിച്ചേർത്തു. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ച് പോയതിന്റെ കാരണം എന്താണെന്ന് താരം ചോദിച്ചു.

Also Read: നടിയുടെ വെളിപ്പെടുത്തൽ; ചോദ്യങ്ങളോട് തട്ടിക്കയറി ജീവ, പ്രതികൂട്ടിൽ തമിഴ്സിനിമ

കുറച്ചെങ്കിലും മര്യാദകാണിക്കണമെന്നും എക്കാലത്തെയും വലിയ വഞ്ചകനാണ് വിശാൽ എന്നുമാണ് ശ്രീ റെഡ്ഡി തുറന്നടിച്ചത്. എക്സിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ‘സ്ത്രീലമ്പടനായ നരച്ച മുടിയുള്ള അങ്കിൾ, ഒരു സ്ത്രീയെക്കുറിച്ച് പറയുമ്പോൾ നിങ്ങളുടെ നാവ് മധ്യമങ്ങൾക്ക് മുന്നിൽ വളരെ ശ്രദ്ധാലുവായിരിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് പറയുന്ന വൃത്തികെട്ട ഭാഷ, വിറയ്ക്കുന്ന രീതി, നല്ല വ്യക്തികൾക്ക് നിങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതെല്ലാം എല്ലാവർക്കും അറിയാം.

ഒരു സംഘടനയിൽ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ…. കർമ്മഫലം നിങ്ങൾക്ക് കിട്ടും. എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ…’- ശ്രീ റെഡ്ഡി കുറിച്ചു.

Top