CMDRF

യു.എസിൽ കൂടുതൽ പേർ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്കിന് പതിനൊന്നാം സ്ഥാനം

യു.എസിൽ കൂടുതൽ പേർ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്കിന് പതിനൊന്നാം സ്ഥാനം
യു.എസിൽ കൂടുതൽ പേർ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്കിന് പതിനൊന്നാം സ്ഥാനം

വാഷിംഗ്ടൺ: യു.എസിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന വിദേശഭാഷകളിൽ തെലുങ്കിന് പതിനൊന്നാം സ്ഥാനം. കൂടാതെ അമേരിക്കയിൽ ഹിന്ദിക്കും ഗുജറാത്തിക്കും ശേഷം ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഇന്ത്യൻ ഭാഷകളിൽ മൂന്നാമതാണ് തെലുങ്ക്. തെലുങ്ക് ഭാഷ സംസാരിക്കുന്നവരുടെ എണ്ണം 2016ൽ 3.2 ലക്ഷമായിരുന്നെങ്കിൽ 2014ൽ അത് 12.3 ലക്ഷമായി ഉയർന്നു.

ഏകദേശം നാലിരട്ടിയുടെ വർധനവാണ് ഉണ്ടായതെന്ന് യുഎസ് സെൻസസ് ബ്യൂറോയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടിൽ പറയുന്നു. കാലിഫോർണിയയിലാണ് ഏറ്റവും കൂടുതൽ തെലുങ്കർ താമസിക്കുന്നത്. രണ്ട് ലക്ഷമാണ് ഇവിടുത്തെ തെലുങ്കരുടെ ജനസംഖ്യ. ടെക്സാസ്- 1.5 ലക്ഷം, ന്യൂജേഴ്‌സി- 1.1 ലക്ഷം എന്നിങ്ങനെയാണ് യു.എസിലെ മറ്റ് സ്ഥലങ്ങളിലെ തെലുങ്കരുടെ എണ്ണം. ഇല്ലിനോയിസ് – 83,000, ജോർജിയ – 52,000, വിർജീനിയ 78,000 തുടങ്ങിയ സംസ്ഥാനങ്ങളിലും ജനസംഖ്യ വർധിച്ചിട്ടുണ്ട്. വിവിധ യു.എസ് സംസ്ഥാനങ്ങളിലെ തെലുങ്ക് കമ്മ്യൂണിറ്റി അസോസിയേഷനുകളും ഈ കണക്കുകളോട് യോജിക്കുന്നു.

350 ഭാഷകളിൽ ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന വിദേശ ഭാഷകളിൽ തെലുങ്ക് 11-മാത് എത്തിയതിൻറെ പ്രധാന കാരണം യുഎസിൽ എത്തുന്ന വിദ്യാർഥികളുടെ എണ്ണമാണ്. ഓരോ വർഷവും ഏകദേശം 60-70,000 വിദ്യാർഥികളും 10,000 H1b വിസ ഉടമകളും യു.എസിൽ എത്തുന്നു.

യുഎസിൽ പുതുതായി എത്തുന്നവരിൽ 80 ശതമാനവും തൻ്റെ സംഘടനയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് തെലുങ്ക് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ മുൻ സെക്രട്ടറി അശോക് കൊല്ല പറഞ്ഞു. 75 ശതമാനം പേരും അമേരിക്കയിൽ സ്ഥിരതാമസമാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാളസ്, ബേ ഏരിയ, നോർത്ത് കരോലിന, ന്യൂജേഴ്‌സി, അറ്റ്ലാൻ്റ, ഫ്ലോറിഡ, നാഷ്‌വില്ലെ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്ഥിരതാമസമാക്കിയിട്ടുള്ളത്.

Top