സ്വര്‍ണം കാണാതായെന്ന ആരോപണം മാത്രം പോരാ, തെളിവ് വേണം; ശങ്കരാചാര്യരെ വെല്ലുവിളിച്ച് ക്ഷേത്രം കമ്മിറ്റി

സ്വര്‍ണം കാണാതായെന്ന ആരോപണം മാത്രം പോരാ, തെളിവ് വേണം; ശങ്കരാചാര്യരെ വെല്ലുവിളിച്ച് ക്ഷേത്രം കമ്മിറ്റി
സ്വര്‍ണം കാണാതായെന്ന ആരോപണം മാത്രം പോരാ, തെളിവ് വേണം; ശങ്കരാചാര്യരെ വെല്ലുവിളിച്ച് ക്ഷേത്രം കമ്മിറ്റി

മുംബൈ: കഴിഞ്ഞ ദിവസമാണ് കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി രംഗത്തെത്തുന്നത്. കേദാര്‍നാഥിന്റെ മാതൃകയില്‍ ഡല്‍ഹിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കുമെന്നുമായിരുന്നു ശങ്കരാചാര്യര്‍ ഉന്നയിച്ച ആരോപണം. വിഷയത്തില്‍ കമ്മീഷണറോട് അന്വേഷണം ആവശ്യപെട്ടിരുന്നെങ്കിലും അദ്ദേഹം കേസ് ശരിയായി അന്വേഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ശങ്കരാചാര്യരെ വെല്ലുവിളിച്ച് ക്ഷേത്രം കമ്മിറ്റി തന്നെ ഇപ്പോള്‍ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്.

ശങ്കരാചാര്യറുടെ ആരോപണം ദൗര്‍ഭാഗ്യകരമാണെന്ന് ബദരീനാഥ് -കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ അജേന്ദ്ര അജയ് പറഞ്ഞു. ആരോപണത്തിന് പകരം സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും അതിനായി വെല്ലുവിളിക്കുന്നുവെന്നും അജേന്ദ്ര അജയ് പറഞ്ഞു. പ്രസ്താവനകള്‍ നടത്തുന്നതിന് പകരം ശങ്കരാചാര്യര്‍ ഉന്നതാധികാരികളെ സമീപിച്ച് അന്വേഷണം ആവശ്യപ്പെടണമെന്നും അല്ലെങ്കില്‍ തെളിവുണ്ടെങ്കില്‍ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പോയി ഹര്‍ജി നല്‍കാം .കേദാര്‍നാഥിന്റെ മഹത്വം ഹനിക്കാന്‍ ശങ്കരാചാര്യര്‍ക്ക് അവകാശമില്ല. ശങ്കരാചാര്യര്‍ രാഷ്ട്രീയ അജണ്ടയുമായി മുന്നോട്ടു പോകുന്നത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേദാര്‍നാഥിന്റെ മഹത്വത്തെ വ്രണപ്പെടുത്താനോ വിവാദമുണ്ടാക്കാനോ അദ്ദേഹത്തിന് അവകാശമില്ല. പ്രതിഷേധിക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും കോണ്‍ഗ്രസിന്റെ അജണ്ട വര്‍ധിപ്പിക്കാനും വേണ്ടിയാണ് അദ്ദേഹം ഇത് ചെയ്യുന്നതെങ്കില്‍ അത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും അജയ് പറഞ്ഞു. രാഷ്ട്രീയക്കാര്‍ നമ്മുടെ ആരാധനാലയങ്ങളിലേക്ക് കടന്നുകയറുകയാണ്. 12 ജ്യോതിര്‍ലിംഗങ്ങള്‍ ശിവപുരാണത്തില്‍ പേരും സ്ഥലവും സഹിതം പരാമര്‍ശിച്ചിട്ടുണ്ട്. കേദാര്‍നാഥിന്റെ വിലാസം ഹിമാലയത്തിലാണ്. അത് എങ്ങനെ ഡല്‍ഹിയില്‍ നിര്‍മ്മിക്കാനാകുമെന്നും ശങ്കരാചാര്യര്‍ ചോദിച്ചിരുന്നു.

Top