CMDRF

ക്ഷേത്രത്തിലെ സംഭാവനകൾ മോഷണം പോകുന്നു; പണം മോഷ്ടിച്ച് ജീവനക്കാർ

ക്ഷേത്രത്തിലെ സംഭാവനകൾ മോഷണം പോകുന്നു; പണം മോഷ്ടിച്ച് ജീവനക്കാർ
ക്ഷേത്രത്തിലെ സംഭാവനകൾ മോഷണം പോകുന്നു; പണം മോഷ്ടിച്ച് ജീവനക്കാർ

ബെംഗളൂരു: ക്ഷേത്രത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച് ക്ഷേത്ര ജീവനക്കാർ. ബെംഗളൂരുവിലെ ബയതരായണപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ സംഭാവനകളാണ് മോഷണം പോയത്. ജീവനക്കാർ പണം മോഷ്ടിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. രണ്ട് വ്യക്തികൾ ക്ഷേത്രത്തിലെ സംഭാവനകൾ എണ്ണുന്നതും ഒരാൾ രഹസ്യമായി പണം മറ്റൊരാൾക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം. വീഡിയോയ്ക്ക് രണ്ട് മാസം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.

മറ്റൊരു വിഡിയോയിൽ പണവുമായി നിൽക്കുന്ന ഒരാൾ ബാഗിലേക്ക് പണം മാറ്റുന്നതും കസേരയിൽ ഇരിക്കുന്ന ഒരാൾക്ക് കൈമാറുന്നതും കാണാം. സംഭവം നടന്ന തിയതി വ്യക്തമല്ല. അതേസമയം വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ജൂലൈയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.

Top