തൃശ്ശൂരിൽ ക്ഷേത്രത്തിൽ കവർച്ച

ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകർത്ത് അകത്തുകയറിയാണ് സ്വർണ്ണവും പണവും കവർന്നത്.

തൃശ്ശൂരിൽ ക്ഷേത്രത്തിൽ കവർച്ച
തൃശ്ശൂരിൽ ക്ഷേത്രത്തിൽ കവർച്ച

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ക്ഷേത്രത്തിൽ മോഷണം. പുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ച് 6 പവനോളം സ്വർണാഭരണങ്ങളും, വെള്ളി, പണം എന്നിവയും മോഷ്ടിച്ചു. ക്ഷേത്ര ഓഫീസിന്റെ പൂട്ടു തകർത്ത് അകത്തുകയറിയാണ് സ്വർണ്ണവും പണവും കവർന്നത്.

ക്ഷേത്രത്തിലെ കിരീടം, മാല, താലി, സ്വർണ്ണവേൽ ഉൾപ്പടെ 6 പവൻ സ്വർണ്ണമാണ് നഷ്ടമായത്. 2 വെള്ളിക്കുടവും 23000 രൂപയും കവർന്നിട്ടുണ്ട്. ഇന്ന് രാവിലെ ക്ഷേത്രത്തിൽ എത്തിയ മാനേജർ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top