CMDRF

റാന്നിയില്‍ പത്ത് വയസുകാരിയെ കാണാതായി; പൊലീസ് തിരച്ചില്‍ തുടങ്ങി

റാന്നിയില്‍ പത്ത് വയസുകാരിയെ കാണാതായി; പൊലീസ് തിരച്ചില്‍ തുടങ്ങി
റാന്നിയില്‍ പത്ത് വയസുകാരിയെ കാണാതായി; പൊലീസ് തിരച്ചില്‍ തുടങ്ങി

പത്തനംതിട്ട: റാന്നിയില്‍ 10 വയസുകാരിയെ കാണ്മാനില്ലെന്ന് പരാതി. റാന്നി പഴവങ്ങാടി ചെറുവാഴക്കുന്നം തടത്തില്‍ കാച്ചാണത്ത് വീട്ടില്‍ ആഗ്‌നസ് ജോമോനെയാണ് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാണാതായത്. കുട്ടിയെ കാണാതാകുമ്പോള്‍ ചാര നിറത്തിലുള്ള പ്രിന്റഡ് ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടും ആണ് ധരിച്ചിരുന്നത്. കുട്ടിയ്ക്ക് നാലടിയോളം ഉയരമുണ്ട്. സംഭവത്തില്‍ റാന്നി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

വീട്ടില്‍ മുത്തശ്ശി റോസമ്മ മാത്യുവും അനുജത്തിയും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലയ്ക്ക് പുറത്ത് പോയ സമയത്തായിരുന്നു സംഭവം നടന്നത്. മുത്തശ്ശി പാല്‍ കൊടുക്കാന്‍ അയല്‍ വീട്ടിലേക്ക് പോയപ്പോഴാണ് കുട്ടിയെ കാണാതായത്. വീടിന്റെ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നു.പിന്നാലെ വീടിന് പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെയാണ് വിവരം പൊലീസില്‍ അറിയിച്ചത്.

ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് കുട്ടിയെ കാണാതായ വിവരത്തില്‍ മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം അഭ്യര്‍ത്ഥിച്ചത്. ഔദ്യോഗിക വാര്‍ത്താ കുറിപ്പും പൊലീസ് പുറത്തിറക്കി. രാവിലെ കാണാതായ ഉടന്‍ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ വീടിനും സമീപ പ്രദേശങ്ങളിലും പൊലീസ് തിരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. ജനപ്രതിനിധികളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ട്.

Top