‘ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകള്‍ കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമകും’: കായിക മന്ത്രി

22 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ടെന്നീസ് മത്സരങ്ങള്‍ കവടിയാര്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്

‘ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകള്‍ കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമകും’: കായിക മന്ത്രി
‘ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകള്‍ കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമകും’: കായിക മന്ത്രി

തിരുവനന്തപുരം: കേരള സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്ന ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ടെന്നീസ് ടൂര്‍ണമെന്റിന് തുടക്കമായി. 22 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്ന ടെന്നീസ് മത്സരങ്ങള്‍ കവടിയാര്‍ ട്രിവാന്‍ഡ്രം ടെന്നീസ് ക്ലബ്ബിലും കുമാരപുരം കേരള ടെന്നീസ് അക്കാദമിയിലുമായാണ് നടക്കുന്നത്. അറുപതോളം യൂണിവേഴ്‌സിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനാണ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തത്.

Also Read: ഐ.പി.എൽ ടൂർണമെന്റിന്റെ മൂന്ന് വർഷത്തെ തീയതികളിൽ തീരുമാനമായതായി റിപ്പോർട്ട്

ഇത്തരം ടെന്നീസ് ചാമ്പ്യന്‍ഷിപ്പുകള്‍ കേരളത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനമേകുമെന്ന് മന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ആക്റ്റിവിറ്റിക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് കോളേജ് ലീഗ് ആരംഭിച്ചത്. സ്‌പോര്‍ട്‌സ് നിര്‍ബന്ധ വിഷയമായി പാഠ്യപദ്ധതിയില്‍ പരിഗണിക്കണം. കേരളത്തിന്റെ കായിക ചരിത്രത്തെയും, ജി.വി രാജയുടെ വിലമതിക്കാനാകാത്ത സംഭാവനങ്ങളെയും കുറിച്ചും മന്ത്രി വി. അബ്ദുറഹിമാന്‍ എടുത്ത് പറഞ്ഞു.

Top