മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; 7 ജില്ലകളില്‍ കര്‍ഫ്യു; ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി

കുക്കി സായുധ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമില്‍ നടന്ന പ്രതിഷേധം അക്രമസക്തമായി

മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; 7 ജില്ലകളില്‍ കര്‍ഫ്യു; ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി
മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; 7 ജില്ലകളില്‍ കര്‍ഫ്യു; ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം. ഇംഫാലില്‍ ഉള്‍പ്പെടെ 7 ജില്ലകളില്‍ കര്‍ഫ്യു തുടരുകയാണ്. ഇന്റര്‍നെറ്റിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും. ഇറെങ്ബാമില്‍ കര്‍ഷകര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടായി.

Also Read:രണ്ട് പേരെ ക്ഷേത്രത്തിലെ ആന ചവിട്ടിക്കൊന്നു

സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി. കുക്കി സായുധ സംഘങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു ജിരിബാമില്‍ നടന്ന പ്രതിഷേധം അക്രമസക്തമായി. 5 ആരാധനാലയങ്ങളും, പെട്രോള്‍ പമ്പും, 14 വീടുകളും തീവച്ചു നശിപ്പിച്ചു. പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ ഒരു യുവാവ് മരിച്ചു. 25 പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

Top