ശ്രീനഗര്‍: : ജമ്മു കശ്മീരിലെ ഗാന്ദര്‍ബല്ലിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മരണപ്പെട്ടവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. ഗന്ദര്‍ബാല്‍ ജില്ലയിലെ ഗഗന്‍ഗിറിലാണ് നിര്‍മാണ സൈറ്റിലാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ രണ്ട് പേര്‍ തല്‍ക്ഷണം മരിച്ചിരുന്നു.
ഗുണ്ട് മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം പണിയുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളെ കണ്ടെത്താന്‍ പൊലീസും സൈന്യവും പ്രദേശം വളഞ്ഞിട്ടുണ്ട്. പ്രദേശം സുരക്ഷാ സേനയാല്‍ ചുറ്റപ്പെട്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും ജമ്മു കശ്മീര്‍ പൊലീസിന്റെ എക്‌സ് പോസ്റ്റ് വ്യക്തമാക്കി.