ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികര്‍ക്ക് പരിക്ക്

ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നും പൊലീസ് അറിയിച്ചു.

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. നാട്ടുകാരനായ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടയാള്‍ ചുമട്ടു തൊഴിലാളിയാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്നുവെന്ന് ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചു. ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവെന്നും പൊലീസ് അറിയിച്ചു.

മൂന്ന് ദിവസം മുന്‍പ് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. അഞ്ചു പേര്‍ അതിഥി തൊഴിലാളികളാണ്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഭീകരര്‍ക്കായി സുരക്ഷാ സേന തെരച്ചില്‍ ഊര്‍ജിതമാക്കി. അതിനിടെ ബാരാമുള്ളയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

Also Read:തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഈ മാസം 28, 29 തീയതികളില്‍ പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും

ആക്രമണത്തെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരിയും ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും അപലപിച്ചു. ഭീകരര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി അമിത് ഷായും പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.

Top