ഡല്‍ഹി: ജമ്മു-കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ രണ്ട് വില്ലേജ് ഡിഫന്‍സ് ഗ്രൂപ്പ് (വി.ഡി.ജി) അംഗങ്ങളെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ജെയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഒഹ്ലി കുന്ത്വാര ഗ്രാമത്തിലെ താമസക്കാരായ നസീര്‍ അഹമ്മദ്, കുല്‍ദീപ് കുമാര്‍ എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരം കൊല്ലപ്പെട്ടത്. ഇരകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഭീകരര്‍ പങ്കുവച്ചു.
Also Read: ഗ്രനേഡ് ആക്രമണം; മൂന്ന് ഭീകരർ അറസ്റ്റിൽ
ഭീകരര്‍ ഉപേക്ഷിച്ച ഇവരുടെ മൃതദേഹങ്ങള്‍ സുരക്ഷസേന കണ്ടെത്തിയെന്നാണ് വിവരം. കന്നുകാലികളെ മേയ്ക്കാന്‍ പോയ ഇവരെ ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ജയ്ഷേ ഭീകര സംഘടനയുടെ ഭാഗമായുള്ള കശ്മീര്‍ ടൈഗേഴ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.