റോബോട്ടിനെ നടത്തം പരിശീലിപ്പിക്കുന്നതിന് ടെസ്‌ല ആളുകളെ തേടുന്നു; മണിക്കൂറിൽ 2000 രൂപ

റോബോട്ടിനെ നടത്തം പരിശീലിപ്പിക്കുന്നതിന് ടെസ്‌ല ആളുകളെ തേടുന്നു; മണിക്കൂറിൽ 2000 രൂപ
റോബോട്ടിനെ നടത്തം പരിശീലിപ്പിക്കുന്നതിന് ടെസ്‌ല ആളുകളെ തേടുന്നു; മണിക്കൂറിൽ 2000 രൂപ

പ്റ്റിമസ് എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ ശരിയായ രീതിയിൽ നടക്കാൻ പരിശീലിപ്പിക്കുന്നതിനാണ് ടെസ്‌ല ആളുകളെ തേടുന്നു. കഴിഞ്ഞ വർഷം 50 ൽ ഏറെ പേരെ ‘ഡാറ്റാ കളക്ഷൻ ഓപ്പറേറ്റർമാർ’ ആയി തിരഞ്ഞെടുത്തിട്ടുണ്ട്. 5.7 അടിക്കും 5.11 അടിക്കും ഉയരമുള്ള ആളുകളെയാണ് ഇതിനായി പരിഗണിക്കുക. പരിശീലിപ്പിക്കുന്നതിനായി ശരീര ചലനം പകർത്താൻ കഴിവുള്ള മോഷൻ കാപ്ചർ വസ്ത്രങ്ങളും വിർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളും ധരിക്കണം. ഏഴ് മണിക്കൂറോ അതിൽ കൂടുതലോ നേരം ഈ വസ്ത്രം ധരിച്ച് ജോലി ചെയ്യാൻ തയ്യാറായിരിക്കണം. മോഷൻ കാപ്ചർ വസ്ത്രം ധരിച്ച് ഭാരം എടുക്കുന്നത് ഉൾപ്പടെയുള്ള പല ജോലികളും ചെയ്യേണ്ടി വരും

മണിക്കൂറിന് 25 ഡോളർ മുതൽ 2098 രൂപ മുതൽ 48 ഡോളർ (4028 രൂപ) വരെ പ്രതിഫലമായി ലഭിക്കും. ഏഴ് മണിക്കൂർ ജോലി ചെയ്താൽ കുറഞ്ഞത് 175 ഡോളർ (14190 രൂപ) സമ്പാദിക്കാം. ഇതിന് പുറമെ ബോണസുകളും ഓഹരികൾ പോലെ അധിക ആനുകൂല്യങ്ങളും ലഭിക്കും. 2021 ലാണ് മസ്‌ക് ടെസ്‌ല ഹ്യൂമനോയിഡ് റോബോട്ടുകൾ നിർമിക്കുന്നതായി പ്രഖ്യാപിച്ചത്. അന്ന് ബംബിൾ ബീ എന്ന പ്രോട്ടോടൈപ്പ് ഹ്യൂമനോയിഡ് റോബോട്ടിനെ അവതരിപ്പിക്കുകയും ചെയ്തു. ഈ വർഷം ആദ്യം രണ്ട് ഒപ്റ്റിമസ് റോബോട്ടുകൾ ടെസ്‌ല ഫാക്ടറിയിൽ ചെറിയ ജോലികൾ ചെയ്യുന്നുണ്ടെന്ന് കമ്പനി പ്രഖ്യാപിച്ചു. 2025 ൽ ടെസ്‌ല ഫാക്ടറികൾക്കായി ഒപ്റ്റിമസിനെ ഉപയോഗിക്കാനും 2026 ആകുമ്പോളേക്കും റോബോട്ടുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Top