പത്തനംതിട്ട: ആരോപണം ഉന്നയിച്ച യുവതിയെ താൻ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്. തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും മുകേഷ് പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്തെത്തിയതോടെയാണ് മുകേഷ് പ്രതികരിച്ചത്.
ആരോപണം രാഷ്ട്രീയ അജണ്ട
സിപിഎമ്മിൻ്റെ എംഎൽഎ ആണെങ്കിൽ ആർക്കും അങ്ങ് കയറി ഇറങ്ങാം. സിപിഎം എംഎൽഎ അല്ലെങ്കിൽ തിരിഞ്ഞു നോക്കില്ല. അന്ന് അവർ പലതവണ തന്നെ ഫോൺവിളിച്ചുവെന്നും താൻ എടുത്തില്ലെന്നും മുകേഷ് പറഞ്ഞു. അതേസമയം നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് ഏങ്ങനെ കരുതാനാകുമെന്നും കാസ്റ്റിംഗ് സംവിധായികയായ ടെസ് ജോസഫ് ഇൻസ്റ്റഗ്രാമിലിട്ട സ്റ്റോറിയിൽ പറയുന്നു. ടെസ് മുകേഷിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ചത് 2018 ലാണ്. ഞങ്ങൾക്ക് നീതി ലഭ്യമാക്കാൻ സൃഷ്ടിക്കപ്പെട്ട സംവിധാനങ്ങളെ ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ അതേസമയം പശ്ചിമ ബംഗാളിലെ ഭരണകൂടത്തിന് വേണ്ടി വാദിക്കാൻ അഭിഭാഷകർ നിരനിരയായി അണിനിരക്കുന്നത് കാണുമ്പോൾ, അല്ലെങ്കിൽ ഹേമ കമ്മറ്റി റിപ്പോർട്ടിൽ സിനിമ രംഗം മൊത്തം നിശബ്ദയിൽ ഇരിക്കുന്നതാണ് കാണുന്നത്.
Also Read: സിനിമ സംഘടനയെ ഇനി അമ്മ എന്ന് വിളിക്കില്ല, എഎംഎംഎ എന്നേ വിളിക്കൂ പികെ ശ്രീമതി
അധികാരത്തിലിരിക്കുന്നവർക്ക് അനുയോജ്യമായ നിയമങ്ങൾ വളച്ചൊടിക്കുന്ന ഇത്തരത്തിലുള്ള ഈ കാഴ്ചകൾ മുന്നിലുള്ളപ്പോൾ, കാര്യങ്ങൾ മെച്ചപ്പെടുമെന്ന് എനിക്ക് എങ്ങനെ വിശ്വസിക്കാനാകും?. വിശ്വസിക്കണോ?. ഈ സിസ്റ്റം ചരക്കായി മാറിയിരിക്കുന്നു, അതിലേക്ക് എളുപ്പത്തിൽ ഇറങ്ങി ചെല്ലാൻ ഞാനില്ല. അത് എന്നെ ആഴത്തിൽ ദുഃഖിപ്പിക്കുന്നു- എന്നാണ് ഇൻസ്റ്റ സ്റ്റോറിയിലെ ഒരു ഭാഗത്ത് ടെസ് ജോസഫ് എഴുതിയിരിക്കുന്നത്.
ഇരുപതാമത്തെ വയസ്സിൽ റൂമിലേക്ക് വിളിച്ചു
നിലവിൽ ബോളിവുഡിൽ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ സംവിധായികയായിരുന്ന സമയത്തെ അനുഭവമാണ് ടെസ് തോമസ് അന്ന് പുറത്തുവിട്ടത്.
എന്നാൽ അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും, ഈ പരിപാടിയുടെ സമയത്ത് നടൻ മുകേഷ് തന്നെ ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും, അതേസമയം താൻ ഇതിന് വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്‌സിൽ ടെസ് തോമസ് കുറിച്ചിരുന്നു.
Also Read: സര്‍ക്കാര്‍ നടപടികളെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്താങ്ങും: ബിനോയ് വിശ്വം
അതേസമയം ഇതിൽ നിന്നും തന്നെ രക്ഷിച്ചത് തന്റെ ബോസും തൃണമൂൽ കോൺഗ്രസ് എം പിയുമായിരുന്ന ഡെറിക് ഒബ്രയാൻ ആയിരുന്നുവെന്നും ടെസ് തോമസ് പോസ്റ്റിൽ പറഞ്ഞിരുന്നു. അന്ന് ആ ടീമിലെ ഏക വനിതാ അംഗം ഞാനായിരുന്നു. ഒരു രാത്രി തുടർച്ചയായി ഫോൺ കോളുകൾ വന്നതോടെ എന്റെ സഹപ്രവർത്തകരിൽ ഒരാളുടെ റൂമിൽ താമസിക്കേണ്ടതായി വന്നു. ശേഷം റൂം മാറ്റിയപ്പോൾ എന്തിനാണ് റൂം മാറ്റിയതെന്ന് ഹോട്ടൽ അധികൃതരോട് ചോദിക്കേണ്ടതായി വന്നു. മുകേഷ് പറഞ്ഞിട്ടാണ് മാറ്റിയതെന്ന മറുപടിയാണ് ലഭിച്ചത് എന്നും ടെസ് പോസ്റ്റിൽ പറഞ്ഞിരുന്നു.