CMDRF

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര; ടെസ്റ്റ് ചരിത്രത്തിലെ റെക്കോഡ് തകര്‍ത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം

ചാറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ടെസ്റ്റ് ചരിത്രത്തിലെ 48 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. ഒരു ബാറ്റര്‍ പോലും സെഞ്ചുറി നേടാതെ ഒന്നാം ഇന്നിങ്സില്‍ 531 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ബാറ്റര്‍ പോലും സെഞ്ചുറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ലങ്ക സ്വന്തമാക്കിയത്.

1976-ല്‍ കാണ്‍പുരില്‍ ന്യൂസീലന്‍ഡിനെതിരേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്ത ഇന്ത്യ, ഇക്കാലമത്രയും കൈവശം വെച്ചിരുന്ന റെക്കോഡാണ് ലങ്ക 48 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മറികടന്നിരിക്കുന്നത്.ആറു താരങ്ങളാണ് ലങ്കന്‍ നിരയില്‍ അര്‍ധ സെഞ്ചുറി തികച്ചത്. പക്ഷേ ഒരാള്‍ക്കുപോലും അത് സെഞ്ചുറിയിലെത്തിക്കാനായില്ല. നിഷാന്‍ മധുശങ്ക (57), ദിമുത് കരുണരത്നെ (86), കുശാല്‍ മെന്‍ഡിസ് (93), ദിനേശ് ചണ്ഡിമല്‍ (59), ക്യാപ്റ്റന്‍ ധനഞ്ജയ ഡിസില്‍വ (70), കാമിന്‍ഡു മെന്‍ഡിസ് (92) എന്നിവരാണ് ലങ്കയുടെ പ്രധാന സ്‌കോറര്‍മാര്‍.

Top