CMDRF

സാക്ക് ക്രൗളിയില്ലാതെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്; ഇംഗ്ലണ്ട്

സാക്ക് ക്രൗളിയില്ലാതെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്; ഇംഗ്ലണ്ട്
സാക്ക് ക്രൗളിയില്ലാതെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച്; ഇംഗ്ലണ്ട്

ലണ്ടൻ: ശ്രീലങ്കയ്ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് 14 അം​ഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വലതുകൈ വിരലിന് പരിക്കേറ്റ ഓപ്പണർ സാക്ക് ക്രൗളിയെ ഇം​ഗ്ലീഷ് ടീമിൽ നിന്ന് ഒഴിവാക്കി. ഈ മാസം 21 മുതലാണ് ശ്രീലങ്കയും ഇം​ഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഓൾഡ് ട്രാഫോഡിലാണ് ആദ്യ ടെസ്റ്റ്.

വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ സമ്പൂർണ്ണ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇം​ഗ്ലണ്ട് ടീം ശ്രീലങ്കയ്ക്കെതിരെ മത്സരിക്കാനൊരുങ്ങുന്നത്. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തുള്ള ഇം​ഗ്ലണ്ടിന് പരമ്പരയിൽ സമ്പൂർണ്ണ വിജയം അനിവാര്യമാണ്. ശ്രീലങ്ക പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.

ഇം​ഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ​ഗസ് ആറ്റിൻക്സൺ, ഷുഹൈബ് ബഷീർ, ഹാരി ബ്രൂക്ക്, ജോർദാൻ കോക്സ്, ബെൻ ഡക്കറ്റ്, ഡാൻ ലോറൻസ്, ഒലി പോപ്പ്, മാത്യൂ പോട്സ്, ജോ റൂട്ട്, ജാമീ സ്മിത്ത്, ഒലി സ്റ്റോൺ, ക്രിസ് വോക്സ്, മാർക് വുഡ്.

Top