CMDRF

രഞ്ജിത്തിനും, ഇടവേള ബാബുവിനും എതിരെയുള്ള മൊഴിയെടുപ്പ് പൂർത്തിയായി

കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈം​ഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് ഇതോടെ പൂർത്തിയായി.

രഞ്ജിത്തിനും, ഇടവേള ബാബുവിനും എതിരെയുള്ള മൊഴിയെടുപ്പ് പൂർത്തിയായി
രഞ്ജിത്തിനും, ഇടവേള ബാബുവിനും എതിരെയുള്ള മൊഴിയെടുപ്പ് പൂർത്തിയായി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ ലൈം​ഗികാതിക്രമ പരാതിയിൽ, പരാതിക്കാരന്റെ മൊഴിയെടുപ്പ് ഇതോടെ പൂർത്തിയായി. കൂടാതെ നടൻ ഇടവേള ബാബുവിനെതിരെ ലൈം​ഗികാതിക്രമ ആരോപണം ഉന്നയിച്ച ഒരു പരാതിക്കാരിയുടെ മൊഴിയെടുപ്പും നിലവിൽ പൂർത്തിയായി. അതേസമയം രഞ്ജിത്തിനെതിരെയുള്ള തെളിവുകൾ കൈമാറിയിട്ടുണ്ട് എന്ന് യുവാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

Also Read: ലൈംഗിക പീഡന കേസ്; മുകേഷ് അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തും

അതേസമയം അന്വേഷണ സംഘം ബാം​ഗ്ലൂരിലെത്തി പരിശോധന നടത്തുമെന്നും അറിയിച്ചതായി പരാതിക്കാരൻ വ്യക്തമാക്കി. കൊച്ചിയിലെത്തിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്നിലാണ് പരാതിക്കാരായ ഇരുവരും മൊഴി നൽകിയത്.

Top