ടെസ്റ്റോസ്റ്റിറോൺ, ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് പുരുഷന്മാരിൽ ഏകാഗ്രത കുറയുന്നതിനും ദേഷ്യം, വിഷാദം വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം.

ടെസ്റ്റോസ്റ്റിറോൺ, ശ്രദ്ധിക്കണം ഈ കാര്യങ്ങൾ
ടെസ്റ്റോസ്റ്റിറോൺ, ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

പുരുഷ ഹോർമോൺ ആണ് ടെസ്റ്റോസ്റ്റിറോൺ. ആൻഡ്രോജനുകൾ അഥവാ പുരുഷ ഹോർമോണുകളിൽ ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്നത് ടെസ്റ്റോസ്റ്റിറോൺ ആണ്.

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നത് പുരുഷന്മാരിൽ ക്ഷീണത്തിനും ഏകാഗ്രത കുറയുന്നതിനും ദേഷ്യം, വിഷാദം വന്ധ്യത തുടങ്ങിയ പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ.

Also Read: ഫോളിക് ആസിഡിന്‍റെ കുറവ് ശരീരം കാണിക്കുന്നുണ്ടോ? ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

വ്യായാമം: പതിവായി വ്യായാമം ചെയ്യുന്നത് പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കും.

പ്രോട്ടീൻ ഫുഡ്സ്: പ്രോട്ടീൻ ധാരാളമടങ്ങിയ ഭക്ഷണങ്ങൾ പുരുഷന്മാർ കഴിക്കുക. ഇതും പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടും.

ഹെൽത്തി ഫുഡ്സ്: ധാന്യങ്ങൾ, പഴങ്ങൾ പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോൺ കൂടാൻ പുരുഷന്മാരെ സഹായിക്കും.

FOODS THAT MAY HELP BOOST YOUR TESTOSTERONE

ഉറക്കം: നല്ല ഉറക്കം ആരോഗ്യത്തിന്റെ എല്ലാ മേഖലയിലും ആവശ്യമുള്ള ഒന്നാണ്. ദിവസവും 8 മണിക്കൂർ ഉറങ്ങുന്നതും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടുന്നതിനെ സഹായിക്കും.

സ്ട്രെസ് : ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാണ് സ്ട്രെസ്. യോഗ, മെഡിറ്റേഷൻ എന്നിവയിലൂടെ സമ്മർദ്ധം കുറക്കുക വഴി ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടാം.

Also Read: വെറും വയറ്റിൽ വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ചാലോ? ഗുണങ്ങളുണ്ട്!

അമിതവണ്ണം: അമിതവണ്ണവും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top